ADVERTISEMENT

ഗതാഗത നിയന്ത്രണം: മാവേലിക്കര ∙ ശുഭാനന്ദ ഗുരുദേവന്റെ പൂരം ജന്മനക്ഷത്ര ഘോഷയാത്ര നടക്കുന്നതിനാൽ മാവേലിക്കര നഗരത്തിൽ നാളെ രാവിലെ 10 മുതൽ 12 വരെയും 20നു വൈകിട്ട് 5 മുതൽ 7.30 വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തഹസിൽദാർ കെ.സുരേഷ് ബാബു അറിയിച്ചു. മാന്നാറിൽ നിന്നു മാവേലിക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ ചെന്നിത്തല കല്ലുംമൂട്–കോട്ടമുറി വഴി തട്ടാരമ്പലത്തിൽ എത്തിയും കായംകുളം ഭാഗത്തു നിന്നു മാന്നാറിലേക്കുള്ള വാഹനങ്ങൾ തട്ടാരമ്പലം–കോട്ടമുറി കല്ലുംമൂട് വഴിയും പോകണം.

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ സർക്കിൾ ഓഫിസ്, തട്ടാശേരി സൗത്ത്, കണ്ണൻകുടുക്ക എന്നീ ട്രാൻസ്‌ഫോമർ  പരിധിയിൽ ഇന്ന്  9  മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചാരുംമൂട് ∙ ഇടപ്പോൺ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പന്തളം, നൂറനാട്, കുളനട, കൊല്ലകടവ്, എന്നീ വൈദ്യുത സെക്‌ഷന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് 8.30 മുതൽ 2 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്
തുറവൂർ∙ അരൂർ കെൽട്രാക് പോളി ടെക്‌നിക് ടൂൾ ആൻഡ് ഡൈ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറർ ഒഴിവ്. ഫസ്റ്റ് ക്ലാസ്സ്‌ ബിടെക് മെക്കാനിക്കൽ പ്രൊഡക്‌ഷൻ എൻജിനീയറിങ് ആണ് യോഗ്യത. കൂടിക്കാഴ്ച 19ന് 10ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com