ADVERTISEMENT

മാവേലിക്കര ∙ ഭിന്നശേഷിക്കാരുടെയും 85 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെയും വോട്ട് വീടുകളിലെത്തി ചെയ്യിക്കുന്ന പ്രവർത്തനം തുടങ്ങി. ബിഎൽഒ വഴിയായി അപേക്ഷ മുൻകൂറായി നൽകി അനുമതി ലഭിച്ചവരുടെ വോട്ടുകളാണു രേഖപ്പെടുത്തുന്നത്. മാവേലിക്കര നിയോജക മണ്ഡലത്തിൽ 11 സംഘങ്ങളാണു വീടുകളിലെത്തി വോട്ട് ചെയ്യിക്കുന്നത്.

മൈക്രോ ഒബ്സർവർ, സ്പെഷൽ പോളിങ് ഓഫിസർ, സിവിൽ പൊലീസ് ഓഫിസർ, വിഡിയോഗ്രഫർ, ബൂത്ത് ലവൽ ഓഫിസർ എന്നിവരാണു സംഘത്തിലുള്ളത്, മാവേലിക്കരയിൽ ഓരോ സംഘത്തിനും 18 ബൂത്തുകളുടെ ചുമതലയാണു നൽകിയിരിക്കുന്നത്. മാവേലിക്കര നിയമസഭ മണ്ഡലത്തിൽ ഭിന്നശേഷിക്കാരായ 496 പേരും 85 വയസ്സിനു മുകളിലുള്ള 1203 പേരുമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com