ADVERTISEMENT

ആലപ്പുഴ ∙ പരസ്യപ്രചാരണം തീരാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. വോട്ടുറപ്പിക്കാനുള്ള അവസാന റൗണ്ട് ഓട്ടത്തിലാണു സ്ഥാനാർഥികൾ. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള പര്യടനത്തിനൊപ്പം പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ,സംസ്ഥാന നേതാക്കളുമെത്തുന്നതോടെ അവസാന ലാപ്പിൽ ആവേശം നിറയുന്നു. 

ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം അരിഫിന് ഹരിപ്പാട് കൊല്ലംമുറി തെക്കിൽ നൽകിയ സ്വീകരണം.
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം അരിഫിന് ഹരിപ്പാട് കൊല്ലംമുറി തെക്കിൽ നൽകിയ സ്വീകരണം.

ആലപ്പുഴ 
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് ഹരിപ്പാട് മണ്ഡലത്തിൽ പര്യടനം നടത്തി. താമല്ലാക്കലിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയാണു സ്ഥാനാർഥിയെ വരവേറ്റത്. പെരുമ്പള്ളിയിൽ സമാപിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ കായംകുളം, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ പര്യടനം നടത്തി. പുലർച്ചെ ആലപ്പാട് അഴീക്കൽ ഹാർബറിൽ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചായിരുന്നു തുടക്കം. അഴീക്കൽ സൂനാമി സ്മാരകം സന്ദർശിച്ചു. കായംകുളം മണ്ഡലത്തിലെ മങ്ങാരം ജംക്‌ഷനിൽ സമാപിച്ചു. 

എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് അമ്പലപ്പുഴയിൽ നൽകിയ സ്വീകരണം.
എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് അമ്പലപ്പുഴയിൽ നൽകിയ സ്വീകരണം.

എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ അമ്പലപ്പുഴ മണ്ഡലത്തിൽ പര്യടനം നടത്തി. തോട്ടപ്പള്ളിയിൽ നിന്നാരംഭിച്ച പര്യടനം കഞ്ഞിപ്പാടത്തു സമാപിച്ചു. രാവിലെ പൂർവസൈനിക് സേവാ പരിഷത് യോഗത്തിൽ പങ്കെടുത്തു.  യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ചെങ്ങന്നൂരിൽ  പര്യടനം നടത്തി. വെൺമണി കല്ലാത്ര ജംക്‌ഷനിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നതു നരേന്ദ്രമോദിയുടെ ഔദാര്യത്തിലാണെന്നു കുഴൽനാടൻ പറഞ്ഞു. പര്യടനം  അറന്തകാട്ടിൽ സമാപിച്ചു. 

മാവേലിക്കര
എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ ചെങ്ങന്നൂരിൽ മൂന്നാം മണ്ഡലത്തിൽ പര്യടനം നടത്തി.  മുളക്കുഴയിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു. പുല്ലാന്താഴത്തു സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com