ADVERTISEMENT

മുതുകുളം ∙ചേപ്പാട് കന്നിമേൽ ചെമ്പ്രാളിൽ ശിവൻ ചെട്ടിയാരുടെ കൊപ്രാപ്പുരയ്ക്ക് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ തീപിടിച്ചു. നാലോടെ ചേരിലെ നാളീകേരത്തിന് പുകയിട്ടതിന് ശേഷം ശിവൻ ചെട്ടിയാർ വീടിന് പുറത്തേക്ക് പോയിരുന്നു. തുടർന്ന് ചേരിന് തീപിടിച്ചെന്ന് ഭാര്യ രാധാമണി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. നാട്ടുകാർ വെള്ളം കോരി ഒഴിച്ചെങ്കിലും തീ നിയന്ത്രിക്കാനായില്ല. തുടർന്ന് അഗ്നിശമന സേന എത്തിയാണ് തീ പൂർണമായും അണച്ചത്. കൊപ്രാ ചേരും 4,200 നാളീകേരവും പൂർണമായും കത്തി നശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ശിവൻ ചെട്ടിയാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com