ADVERTISEMENT

ചാരുംമൂട് ∙ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നൂറനാട് റേയ്ഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിലായി. വെട്ടിയാർ അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയിൽ വീട്ടിൽ കാർത്തികേയനാണ് (65) അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.ജയപ്രസാദിന്റെ നേതൃത്വത്തിൽ നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജയപ്രസാദ്, പ്രിവന്റീവ് ഓഫിസർ ബി.സുനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ.സതീശൻ, സിവിൽ എക്സൈസ് ഓഫിസർ യു.അനു, വനിത സിവിൽ എക്സൈസ് ഓഫിസർ ബി.വിജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com