ADVERTISEMENT

എടത്വ ∙എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് നാളെ കൊടി ഉയരും. പുലർച്ചെ മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്കു ശേഷം 7 ന് വികാരി ഫാ. ഫിലിപ് വൈക്കത്തുകാരന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. തിരുനാൾ കോ ഓർഡിനേറ്റർ ഫാ. തോമസ് കാരയ്ക്കാട്, സഹ വികാരിമാരായ ഫാ. വർഗീസ് പുത്തൻപുര, ഫാ. ജേക്കബ് ചെത്തിപ്പുഴ, ഫാ. വർഗീസ് മതിലകത്തുകുഴി, ഫാ. ആന്റണി ചൂരവടി, ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ, ഫാ.സേവ്യർ വെട്ടിത്താനം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യൻ മനയത്ത് എന്നിവർ സഹ കാർമികരാകും. കാലങ്ങളായി പട്ടുനൂലിൽ തീർത്ത കൊടിക്കയറാണ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ നിന്നാണ് ഇത്  എത്തിക്കുന്നത്.  

പെരുന്നാളുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി എത്തുന്ന തീർഥാടകർക്കായി വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പള്ളിവക  സ്ഥാപനങ്ങളിൽ വിശ്രമിക്കുന്നതിനും സൗജന്യ ഭക്ഷണത്തിനും അത്യാവശ്യഘട്ടത്തിൽ ആരോഗ്യ സേവനത്തിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും എല്ലാ  ഒരുക്കങ്ങളും പൂർത്തിയായതായി വികാരി ഫാ. ഫിലിപ് വൈക്കത്തുകാരൻ പറഞ്ഞു. മേയ് 3 ന് രാവിലെ 9 ന് പ്രധാന കവാടത്തിൽ തിരുസ്വരൂപ പ്രതിഷ്ഠയും  7 ന് തിരുനാൾ പ്രദക്ഷിണവും 14 ന് എട്ടാമിടവും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com