ADVERTISEMENT

നഗരവൽകൃത ജീവിതത്തിൽ നിന്നു വളരെ വ്യത്യസ്തമായ കാഴ്ച അനുഭവമാണ് മാരാരിക്കുളത്തിന്റെ നെല്ലറ പൊന്നാട് പെരുന്തുരുത്തിക്കരി പാടശേഖരം. മണ്ണഞ്ചേരി പഞ്ചായത്ത് പ്രദേശത്ത് 165 ഏക്കറിലായുള്ള വലിയ പാടശേഖരമാണിത്. കുട്ടനാട് മേഖലയിൽ മാത്രം കാണാനാകുന്ന പ്രകൃതിഭംഗി ഇവിടെയും ദൃശ്യമാകും.

ആലപ്പുഴ–തണ്ണീർമുക്കം റോഡിൽ കാവുങ്കൽ ക്ഷേത്രത്തിന് ഏതാനും മീറ്റർ വടക്ക് നിന്നു കിഴക്കോട്ട് അരകിലോമീറ്ററോളം സഞ്ചരിച്ചാൽ പാടശേഖരം എത്തി. പാടത്തിന്റെ മധ്യത്തിലൂടെ ദേശീയപാത നിലവാരത്തിൽ നിർമിച്ച ടാർ റോഡിലൂടെ സഞ്ചരിക്കാം. തീരെ തിരക്കില്ലാത്ത റോഡാണിത്. റോഡരികിൽ ചെറിയ പുൽപടർപ്പുകളും തെങ്ങിൻ തണലുമുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ പ്രകൃതിഭംഗി കണ്ട് ആസ്വദിച്ച് വിശ്രമിക്കുന്നവരെയും കാണാം.   

നല്ല കാറ്റും സവിശേഷതയാണ്. ഭക്ഷണത്തിന് പേരുകേട്ട കള്ളുഷാപ്പും സമീപത്തുണ്ട്. പാടത്തിന്റെ മധ്യഭാഗത്തെ ചാലിന്റെ ഇരുവശങ്ങളിലും പൂന്തോട്ടങ്ങൾ വളർത്തി കുട്ട വഞ്ചിയിൽ പാടശേഖരം കാണാനുള്ള അവസരം ഒരുക്കിയാൽ കൂടുതൽ ആളുകളെ ആകർഷിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com