ADVERTISEMENT

ആലപ്പുഴ∙ ജില്ലയിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ വേനൽമഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ. ജില്ലയിൽ മിക്കയിടത്തും വേനൽ മഴയ്ക്കാവശ്യമായ മേഘങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനാലാണ് ഉച്ചയോടെ അന്തരീക്ഷത്തിൽ മേഘങ്ങൾ നിറഞ്ഞു സൂര്യപ്രകാശം മറയ്ക്കുന്നത്. എന്നാൽ മേഘങ്ങൾ കാറ്റിൽ കിഴക്കോട്ടു മാറിയാണു പെയ്യുന്നതെന്നും കുസാറ്റിലെ കാലാവസ്ഥാ വിഭാഗം ഗവേഷകൻ ഡോ. എം.ജെ. മനോജ് പറഞ്ഞു.

മാർച്ച് ഒന്നു മുതലുള്ള കാലയളവിൽ ജില്ലയിൽ ഇതുവരെ 43% മഴ കുറവാണു രേഖപ്പെടുത്തിയത്. 262.2 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 149.8 മില്ലീമീറ്റർ മഴ മാത്രമേ പെയ്ത‌ുള്ളുവെന്നാണു കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ കണക്ക്. വരും ദിവസങ്ങളിൽ വേനൽമഴ ശക്തിപ്പെടുന്നതോടെ മഴക്കുറവ് പരിഹരിക്കപ്പെടാനാണു സാധ്യതയെന്നും ഡോ. മനോജ് പറഞ്ഞു.

ചൂട് കുറഞ്ഞു
ഏതാനും ദിവസങ്ങളിൽ വേനൽമഴ ലഭിച്ചതും ഉച്ച സമയത്ത് അന്തരീക്ഷം മേഘാവൃതമാകുന്നതും കാരണം ജില്ലയിലെ ചൂട് കുറഞ്ഞു. ഒരാഴ്ച മുൻപു വരെ 37 ഡിഗ്രി സെൽഷ്യസിൽ അധികമാണ് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നത് എങ്കിൽ ഇപ്പോൾ 35 ഡിഗ്രി സെൽഷ്യസാണു മിക്ക ദിവസങ്ങളിലെയും താപനില. ഇന്നലെ 34.2 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 26.2 ഡിഗ്രി സെൽഷ്യസാണു കുറഞ്ഞ താപനില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com