ആലപ്പുഴ ജില്ലയിൽ ഇന്ന് (17-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
വനിതാ കമ്മിഷൻ അദാലത്ത് ഇന്ന്
ആലപ്പുഴ ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്നു രാവിലെ 10 മുതൽ ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ക്രിക്കറ്റ് സിലക്‌ഷൻ ട്രയൽസ് 19ന്
ആലപ്പുഴ ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 23 വയസ്സിനു താഴെയുള്ള ആൺ, പെൺ കുട്ടികൾക്കുള്ള ജില്ലാ ക്രിക്കറ്റ് ടീമിലേക്കു സിലക്‌ഷൻ ട്രയൽസ് നടത്തുന്നു. 2001 സെപ്റ്റംബർ ഒന്നിനു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 100 രൂപ റജിസ്ട്രേഷൻ ഫീസുമായി 19ന് രാവിലെ 9ന് എസ്ഡി കോളജ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്നു അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
റഗ്ബി ജില്ലാ ടീം തിരഞ്ഞെടുപ്പ്
ആലപ്പുഴ∙ അടുത്ത മാസം തിരുവനന്തപുരത്തു നടക്കുന്ന റഗ്ബി ചാംപ്യൻഷിപ്പിനുള്ള സീനിയർ, ജൂനിയർ, (ആൺ,പെൺ) ജില്ലാ ടീമുകളുടെ തിരഞ്ഞെടുപ്പ് 19ന് വൈകിട്ട് 4ന് ആലപ്പുഴ ബീച്ച് യുണൈറ്റഡ് ക്ലബിനു സമീപം നടക്കും. 89076 07922
അദാലത്ത്
ആലപ്പുഴ ∙ നേവൽ വിഭാഗത്തിലെ വിമുക്ത ഭടന്മാർക്കും ആശ്രിതർക്കും വേണ്ടി സതേൺ നേവൽ കമാൻഡിന്റെ ചുമതലയിൽ ജില്ലാ സൈനികക്ഷേമ ഓഫിസിൽ അദാലത്ത് സംഘടിപ്പിച്ചു. പതിനാറോളം പരാതികൾ പരിഹരിച്ചു.
അധ്യാപക ഒഴിവ്
ഹരിപ്പാട് ∙ കരുവാറ്റ യുഐടിയിൽ കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 20ന് 10ന് ഓഫിസിൽ ഹാജരാകണം. 0479 2493366, 9446066490.
കായംകുളം∙ എംഎസ്എം കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലേക്ക് ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അതിഥി അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്ത രേഖയും യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം 10 ദിവസത്തിനകം പ്രിൻസിപ്പലിന് സമർപ്പിക്കണം.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ പുന്തല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ മെഡിക്കൽ കോളജ് കിഴക്ക്, എസ്എൻ കവല, ഇരുമ്പനം, തറമേഴം, കണ്ണങ്കേഴം, പോപ്പുലർ ഐസ്, ഷാഹിന, മരിയ ഐസ്, ടികെപി, ചാർജിങ് സ്റ്റേഷൻ, കുറവൻതോട്, അബാബേൽ, അസ, കല ആർക്, എംആർഐ, ശങ്കേഴ്സ്, മിഡാസ് സ്കാൻ, ആർക് വണ്ടാനം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്‌ഷനിലെ പഴവങ്ങാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
ആലപ്പുഴ∙ നോർത്ത് സെക്‌ഷൻ പരിധിയിൽ തുമ്പോളി ചർച്ച്, തുമ്പോളി കുരിശടി, വികസനം, എസ്എൻ ജംക്‌ഷൻ, തോട്ടത്തോട് ഈസ്റ്റ്, മട്ടാഞ്ചേരി, എംപയർ, രണച്ചൻ, സീസൺ ഐസ് പ്ലാന്റ്, യൂണൈറ്റഡ് കയർ വർക്സ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കലവൂർ∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കലവൂർ ഈസ്റ്റ്, കലവൂർ സൗത്ത്, കലവൂർ വെസ്റ്റ്, ചെറിയ കലവൂർ, പാർവതി ഐസ്, ഗീത എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്നു രാവിലെ 9 മുതൽ 1 വരെയും മാടത്തുംകര,പ്ലാസ, പാം ഫൈബർ, എഐആർ എന്നിവിടങ്ങളിൽ 9. മുതൽ 5 വരെയും വൈദ്യുതി മുടങ്ങും
മുഹമ്മ ∙ ലേബറേഴ്സ് കൊയർ, മുഹമ്മ ജെട്ടി, മുഹമ്മ ആശുപത്രി, വിസി പോളിമർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 11 വരെയും കോതകുളം, മാവിൻചുവട്, കാർമൽ, കൈരളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 11 മുതൽ 2 വരെയും പൊന്നാട്, ഗുരുദേവ, പള്ളിമുക്ക്, താമര റിസോർട്ട്, മനയത്തുശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.