ADVERTISEMENT

എടത്വ∙ അപ്പർ കുട്ടനാടിനെയും കുട്ടനാടിന്റെ തെക്കൻ മേഖലയെയും പ്രളയത്തിൽ നിന്നു നിന്നും രക്ഷിക്കാനും കാർഷിക മേഖലയെ സംരക്ഷിക്കാനും  പ്രഖ്യാപിച്ച നദികളുടെ ആഴം കൂട്ടൽ പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങി. എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ ഒന്നാം കുട്ടനാട് പാക്കേജിൽ 1840 കോടിയുടെ പദ്ധതിയിൽ ആഴം കൂട്ടൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്നു പദ്ധതി നടപ്പിലായില്ല. കഴിഞ്ഞ ബജറ്റിൽ തുക വക കൊള്ളിച്ചപ്പോൾ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കരാറുകാരന്റെ അനാസ്ഥയെത്തുടർന്നു അതും പ്രാവർത്തികമായില്ല.

പമ്പയാറും അച്ചൻകോവിലാറും സംഗമിക്കുന്ന വീയപുരം തുരുത്തേൽ കടവിലാണ് നദി ആഴം കൂട്ടാൻ പദ്ധതിയിട്ടത്. ഡ്രജ് ചെയ്ത് എടുക്കുന്ന മണൽ സംഭരിക്കാൻ തുരുത്തേൽ പാലത്തിന് കിഴക്കുവശത്ത് നദീതീരത്തു തെങ്ങിൻ കുറ്റികൾ നാട്ടി യാഡും സ്ഥാപിച്ചിരുന്നു. ആഴം കൂട്ടാൻ കരാറുകാരൻ ഡ്രജർ സ്ഥലത്ത് എത്തിച്ചെങ്കിലും പ്രതീക്ഷിച്ചത്ര മണൽ ലഭിക്കുന്നില്ലെന്നു കണ്ട് ഡ്രജർ മടക്കി കൊണ്ടുപോയി.

അച്ചൻകോവിലാറും പമ്പാ നദിയും മണലും ചെളിയും കൊണ്ട് അടിത്തട്ട് ഉയർന്ന് ജലത്തെ ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിൽ വർഷങ്ങളായി കിടക്കുകയാണ്. സംഭരണശേഷി നഷ്ടപ്പെട്ട നിലയിലാണ് നദികൾ. ഈ നില തുടർന്നാൽ ചെറിയ വെള്ളത്തെ പോലും ഉൾക്കൊള്ളാൻ കഴിയാതെ നദികൾ കരകവിഞ്ഞൊഴുകുകയാണ് ചെയ്യുന്നത്.

കുട്ടനാട്- അപ്പർ കുട്ടനാടൻ മേഖലകളിലെ കർഷകരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. അടുത്ത ഓണവിപണി ലക്ഷ്യമിട്ട‌ുള്ള ഏത്തവാഴ ഉൾപ്പെടെയുള്ള കരക്കൃഷിയും തകർന്നടിയും. ഡ്രജിങ് നടക്കാത്തതിനാൽ വെള്ളപ്പൊക്ക ഭീഷണി മൂലം അപ്പർ കുട്ടനാട്ടിൽ രണ്ടാം കൃഷി ഇറക്കുന്നതിന് പരമ്പരാഗത കർഷകർ പോലും രംഗത്തു വരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com