ആലപ്പുഴ ജില്ലയിൽ ഇന്ന് (21-05-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ചിങ്ങംകരി, നാനൂറിന്റെതറ, ലിസ്യു എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും നെടുമുടി പമ്പ്, നെടുമുടി ഈസ്റ്റ്, മാധവശേരി, നസ്രത്ത് ചർച്ച്, കൂട്ടുമ്മേൽ, മൂന്നാറ്റിൻമുഖം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു ഭാഗികമായും വൈദ്യുതി മുടങ്ങും.
അധ്യാപക പരിശീലനം
എടത്വ ∙ കുട്ടനാട് വിദ്യാഭ്യാസ ജില്ല ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപക പരിശീലന പരിപാടി സമാപിച്ചു. തലവടി എ ഡി യുപി സ്കൂളിൽ സമാപന സമ്മേളനം സാഹിത്യകാരൻ ബി. ജോസുകുട്ടി ഉദ്ഘാടനം ചെയ്തു. തലവടി എഇഒ: കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഫിലിപ്പോസ് തത്തംപള്ളി, ആർ. സുഖേഷ് കുമാർ, ആന്റോ വർഗീസ്, കെ.ജെ. സ്റ്റാലിൻ, വി.എസ്. വിഷ്ണുദാസ്, ഡിയ ജ്യോതി, വർഗീസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം
പത്തിയൂർ∙ കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ പഞ്ചായത്ത് പ്രദേശത്തെ സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചു മാറ്റണമെന്നും അപകടകരമായ അവസ്ഥയിലുള്ള നിർമിതികൾ നീക്കം ചെയ്യണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതു മൂലമുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമ പ്രകാരം ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും അറിയിച്ചു.