ആലപ്പുഴ ജില്ലയിൽ ഇന്ന് (22-05-2024); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ സബ്‌സ്റ്റേഷൻ, മങ്കൊമ്പ് ബ്ലോക്ക്, പരപ്പിൽ മുട്ട്, ജവാൻ, ആണി ഫാക്ടറി, മോഡേൺ സെമിത്തേരി, എക്സ്ചേഞ്ച്, പുളിങ്കുന്ന് ഹോസ്പിറ്റൽ, ന്യൂ ബസാർ, പുളിങ്കുന്ന് തിയറ്റർ, ഏവീസ് ജങ്കാർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ റൗഡിമുക്ക്, മംഗലാപുരം, മാതാജി, കുന്നുപുറം, കോന്നംവെളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 1 വരെയും കോതകുളം, പികെ കവല, കാവുങ്കൽ, കല്ലുമല, വീവൺ ആശുപത്രി, തറമൂട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ കലവൂർ സെക്‌ഷനിൽ കറുകത്തറ, കറുകത്തറ സൗത്ത്, നേതാജി, നേതാജി സൗത്ത് കണക്കൂർ, മാടത്തുങ്കര, കോളജ് ജംക്‌ഷൻ, കോളജ് ജംക്‌ഷൻ വെസ്റ്റ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ടൗൺ സെക്‌ഷനിൽ വഴിച്ചേരി പമ്പ്, വൈഎംസിഎ, കുഴിയിൽ, ഏണി പാലം, എക്സ്ചേഞ്ച്, പാറയിൽ എന്നിവിടങ്ങളിൽ ഇന്ന്രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴനോർത്ത് സെക്‌ഷനിൽ കണിയാംപറമ്പ്, ഫിനിഷിങ് പോയിന്റ്, പുന്നട ജെട്ടി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാതിരപ്പള്ളി സെക്‌ഷനിൽ ഭാവന, എപിഎസ്, കൈതത്തിൽ, അനുപമ, പിഎച്ച് സെന്റർ, അമ്പാടി, ആയുർവേദ എന്നിവിടങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ പുറക്കാട്, കൃഷിഭവൻ ഈസ്റ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙വിയാനി, സിന്ധുര, നാലുപുരക്കൽ,കാപ്പിത്തോട്,പനച്ചുവട്, മണ്ഡപം,മഹാത്മ, ആലുപറമ്പ്,നർബോന,വിയാനി,സ്നേഹഭവൻ, ഹിമാലയ,കെഎസ്ഇബി ചാർജിങ് സ്റ്റേഷൻ,കുറവൻതോട്, മാക്കിയിൽ,ടികെപി, ഷാഹിന ഐസ്, പോപ്പുലർ ,കുഴിയിൽ,പത്തിക്കട,പോത്തശേരിയിൽ,കെമിക്കൽ,കളരി, വില്ലേജ്,വെളിന്തറ, സിആർപി,സിയാന, കാർമൽ എൻജിനീയറിങ് കോളജ്,ഗ്രിഗോറിയോസ്,ഹരിജൻ കോളനി,ഐടിസി,പുന്നപ്ര മാർക്കറ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മാന്നാർ യുഐടിയിൽ അധ്യാപക ഒഴിവ്
മാന്നാർ ∙ കേരള സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള മാന്നാർ യുഐടിയിൽ കൊമേഴ്സ്, മാനേജ്മെന്റ്, നിയമം, ഇംഗ്ലിഷ്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി 29ന് രാവിലെ 11ന് കോളജ് ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. യുജിസി, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്ത ഉദ്യോഗാർഥികളെയും പരിഗണിക്കും. ഫോൺ 79027 24051.
ബിഷപ് മൂർ കോളജിൽ അധ്യാപക ഒഴിവുകൾ
മാവേലിക്കര ∙ ബിഷപ് മൂർ കോളജ് ബോട്ടണി, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ ജൂൺ 5നു മുൻപായി കോളജിൽ അപേക്ഷ നൽകണം. 0479 2303260