ADVERTISEMENT

വാഴക്കൂട്ടംകടവ് ∙  മഴ കനത്തതോടെ ചെന്നിത്തല  ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ 15 ഏക്കറിലെ നെല്ലു കൊയ്യാനായില്ല, കർഷകർക്കു കനത്ത നഷ്ടം. ഒന്നാം ബ്ലോക്ക് പാടശേഖരത്തിലെ 385 ഏക്കറിലാണ് ഈ സീസണിൽ കൃഷിയിറക്കിയത്. അതിൽ 15 ഏക്കർ ഒഴിച്ച് എല്ലാം കൊയ്യുകയും, നെല്ല് വണ്ടി കയറുകയും ചെയ്തു.എന്നാൽ ബാക്കിയുടെ കാര്യത്തിൽ അടുത്തിടെ പെയ്ത മഴ കാരണം പാടത്തു വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാതിരുന്നതു തിരിച്ചടിയായി. കൊയ്ത്തിനായി എത്തിച്ച യന്ത്രം തിരികെ കൊണ്ടുപോകുകയായിരുന്നു.

വൻ തുക മുടക്കി കൃഷി ഇറക്കിയിട്ടും ഉഷ്ണ തരംഗത്തിൽ വേണ്ടത്ര വിളവ് ലഭിക്കാതെ വന്നതിന്റെ സങ്കടത്തിലായിരുന്ന കർഷകർക്ക് ഇരുട്ടടിയായി കൊയ്ത്തു നടക്കാത്തത്. കൊയ്യാൻ കരാർ ഒപ്പിട്ടവർ കൊയ്യാതെ പോയതാണു കാരണമെന്ന് ഒരു വിഭാഗം കർഷകർ ആരോപിച്ചു.  കർഷകർ നേരിട്ട പ്രതിസന്ധി കൃഷി ഭവനിൽ റിപ്പോർട്ട് ചെയ്യുമെന്നും മന്ത്രിയടക്കം ഇടപെട്ടു സർക്കാരിൽ നിന്നും കർഷകർക്കു നഷ്ടപരിഹാരം നൽകുന്നതിനു നടപടി ഉണ്ടാകണമെന്നും പാടശേഖര സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com