ADVERTISEMENT

സാഗ ആർട്ട് ഗ്രൂപ്പിന്റെ ചിത്ര പ്രദർശനം നാളെ
കായംകുളം∙ കൃഷ്ണപുരം സാഗ ആർട്ട് ഗ്രൂപ്പിന്റെ ചിത്ര പ്രദർശനം നാളെ മുതൽ 30 വരെ കൃഷ്‌ണപുരം ശങ്കർ സ്മാരക മ്യൂസിയത്തിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. മുൻ മന്ത്രി ജി.സുധാകരൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ ഭദ്രൻ കാർത്തിക അധ്യക്ഷത വഹിക്കും. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളികൃഷ്ണൻ മുഖ്യാതിഥിയാകും. പ്രദർശനത്തിൽ 54 ചിത്രങ്ങൾ ഉണ്ടാകുമെന്നു സാഗ ആർ‍ട്ട് രക്ഷാധികാരി ഭദ്രൻ കാർത്തിക, സെക്രട്ടറി ഷമീർ ഹരിപ്പാട് എന്നിവർ പറഞ്ഞു. രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെയാണു പ്രദർശനം.

പിഎഫ്ഒ ജനസമ്പർക്ക പരിപാടി 27ന്
ആലപ്പുഴ ∙ പിഎഫ് നിങ്ങൾക്കരികിൽ എന്ന പേരിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ജില്ലാതല ജനസമ്പർക്ക പരിപാടി 27നു രാവിലെ 10 മുതൽ കായംകുളം ഇഎസ്ഐ കോർപറേഷൻ ബ്രാഞ്ച് ഓഫിസിൽ നടക്കും. തൊഴിലുടമകൾ, തൊഴിലാളികൾ, പെൻഷൻകാർ എന്നിവർക്കായി ബോധവൽക്കരണം, സംശയ നിവാരണം, പരാതി പരിഹാരം എന്നിവയുണ്ടാകും. തൊഴിൽ സ്ഥാപനങ്ങൾ, ഉടമകൾ, അംഗങ്ങളായ തൊഴിലാളികൾ, ഗുണഭോക്താക്കൾ എന്നിവർക്കായി ഇഎസ്ഐ കോർപറേഷൻ സുവിധ സംഗമവും നടത്തും.

ഐഡിഡി,ഐഡി പ്രവേശനം തുടങ്ങി
ചേർത്തല ∙ കെവിഎം കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷനിൽ ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ(ഐഡിഡി), ബാച്ചിലർ ഓഫ് എജ്യുക്കേഷൻ സ്പെഷൽ എജ്യുക്കേഷൻ(ഐഡി) കോഴ്സുകളിൽ പ്രവേശനം തുടങ്ങി. ഫോൺ: 7902292623.

വേമ്പനാട് മത്സ്യസർവേ  31ന്
ആലപ്പുഴ∙ വേമ്പനാട്ടു കായലിലെ മത്സ്യ വൈവിധ്യവും ലഭ്യതയും അറിയാൻ എല്ലാ വർഷവും നടത്തുന്ന വേമ്പനാട് ഫിഷ് കൗണ്ട് 30, 31 തീയതികളിൽ നടക്കും. അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് ദ് എൻവയൺമെന്റ്, കമ്യൂണിറ്റി എൻവയൺമെന്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിലാണു മത്സ്യസർവേ നടത്തുന്നത്. 

30ന് ആലപ്പുഴ കർമസദനിൽ ഓറിയന്റേഷൻ പരിപാടി നടത്തും. 31ന് രാവിലെ 6ന് പുന്നമട ഫിനിഷിങ് പോയിന്റിൽ നിന്നു മൂന്നു ബോട്ടുകളിൽ സംഘം കായലിലൂടെ യാത്ര ചെയ്തു സർവേ നടത്തും. തണ്ണീർമുക്കം കെടിഡിസിയിൽ നടക്കുന്ന സമാപന ചടങ്ങ് കുഫോസ് വൈസ് ചാൻസലർ ഡോ. ടി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. ഫിഷ് കൗണ്ടിൽ പങ്കെടുക്കാൻ 90483 71065 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.

കംപ്യൂട്ടർ പരിശീലനം  
ആലപ്പുഴ∙ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപെട്ട, 18നും 30 നുമിടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്കു സ്റ്റൈപൻഡോടു കൂടി നാഷനൽ കരിയർ സർവീസ് സെന്റർ കംപ്യൂട്ടർ പരിശീലനം നൽകും. 30നകം അപേക്ഷ അതതു താലൂക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭ്യമാക്കണമെന്നു കായംകുളം ടൗൺ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.

കൺട്രോൾ റൂം തുടങ്ങി
എടത്വ ∙ മഴ കനക്കുന്നതിനാൽ പഞ്ചായത്തുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തലവടി പഞ്ചായത്ത് ഓഫിസിൽ കൺട്രോൾ റൂം   തുടങ്ങി. അടിയന്തരസഹായത്തിന് ഫോൺ. 0477 2212428, 94960 43662, 94960 43663.

അഡ്മിഷൻ തുടങ്ങി
ചേർത്തല ∙ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ചേർത്തല ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ 2024–25 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു യോഗ്യത. www.fcikerala.org എന്ന വെബ്സൈറ്റ് വഴിയും ഓൺലൈനായും നേരിട്ടെത്തിയും 31 വരെ അപേക്ഷ നൽകാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04782817234, 7012434510.

ഓൺലൈൻ റജിസ്ട്രേഷൻ
ചേർത്തല ∙ പള്ളിപ്പുറം എൻഎസ്എസ് കോളജിൽ നാലുവർഷ ബിരുദ കോഴ്സിന്റെ ഏകജാലക ഓൺലൈൻ റജിസ്ട്രേഷനും ബോധവൽക്കരണ ക്ലാസും 28ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അധ്യാപക ഒഴിവ്
ചേർത്തല ∙ ചേർത്തല സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്. 30ന് രാവിലെ 11ന് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
തണ്ണീർമുക്കം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (സീനിയർ) ഫിസിക്സ് (ജൂനിയർ), കെമിസ്ട്രി (ജൂനിയർ) തസ്തികകളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. 29ന് രാവിലെ 9.30ന് അഭിമുഖം നടക്കും.

ഒഴിവ്
പെണ്ണുക്കര ∙ ഗവ.യുപിഎസിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപിഎസ്ടി ഒഴിവിലേക്ക് 29നു 11.30നു കൂടിക്കാഴ്ച നടക്കും.
പുലിയൂർ ∙ ഗവ.എച്ച്എസ്എസിൽ എസ്എസ്എസ്ടി മലയാളം, ഇംഗ്ലിഷ്, ഇക്കണോമിക്സ്, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 28നു 12നു കൂടിക്കാഴ്ച.
ഇരമല്ലിക്കര ∙ ശ്രീ അയ്യപ്പാ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 28നു രാവിലെ 11നു കോളജ് ഓഫിസിൽ നേരിട്ട് ഹാജരാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com