26 September 2023
From

ആലപ്പുഴ:ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ മേഖലാ ഡപ്യൂട്ടി ഡയറക്ടർ ആലപ്പുഴ ന്യൂബസാർ ഫോർത്ത് എസ്റ്റേറ്റിൽ പി.രവികുമാർ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വലിയ ചുടുകാട് ശ്മശാനത്തിൽ. ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മനോരാജ്യം പ്രസിദ്ധീകരണത്തിന്റെ ഉപപത്രാധിപർ, ജവഹർ ബാലഭവനിലെ നാടക അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പഞ്ചഗ്രാമം എന്ന നോവലും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. ഭാര്യ: ഡോ.എസ് നിർമ്മല കുമാരി (മാവേലിക്കര ബിഷപ് മൂർ കോളജ് മുൻ പ്രഫസർ). മകൾ:എൻ. ഗൗരി. മരുമകൻ: ഡോ. ഹരിഗോവിന്ദ്.

പാണ്ടനാട് പടിഞ്ഞാറ്:മരയ്ക്കാൻ കുന്നിൽ സാവിത്രി രാഘവൻ (പാപ്പിയമ്മ–95) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന്. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പൊന്നമ്മ, സരസമ്മ, എം.ആർ.പരേതനായ ബാലൻ. മരുമക്കൾ: ഭാരതി, പരേതനായ തങ്കപ്പൻ.

ചെട്ടികുളങ്ങര:ഈരേഴ വടക്ക് ഗിരീഷ് മന്ദിരം ജയഗീത (54) അന്തരിച്ചു. ഭർത്താവ്: രവി ബാലൻ. മക്കൾ: അഭിജിത്, അഞ്ജു. സഞ്ചയനം വ്യാഴം 7.30ന്.

ചെറിയനാട്:കൊച്ചാലുമ്മൂട്ടിൽ കെ. വിജയൻ നായർ (70) അന്തരിച്ചു. ഭാര്യ: ചെറിയനാട് കടമ്പാട്ടെത്ത് ആശാ കുമാരി. മക്കൾ: കെ.വി. ജ്യോതിഷ, വി. അർജുൻ. സഞ്ചയനം ഇന്ന് 9ന്.

തലവടി:കോട്ടവിരുത്തിൽ പരേതനായ കെ.സി. ജേക്കബിന്റെ മകൻ ബിജി കെ.‌ജേക്കബ് (ബിജുക്കുട്ടി–43) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: നീരേറ്റുപുറം തുരുത്തേൽ ജിഷ. മക്കൾ: ബിൽഗ, ഹെൽഗ, ഏബൽ.

പുന്നമൂട്:മഠത്തിൽ പറമ്പിൽ കുര്യൻ ജോർജ് (കുഞ്ഞുമോൻ-79) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: തറയിൽ തെക്കേൽ പരേതയായ ലില്ലി കുര്യൻ. മക്കൾ: റെജി കുര്യൻ (കുവൈത്ത്), തോമസ് കുര്യൻ (ഷാർജ), ജോൺ കുര്യൻ (ബെംഗളൂരു). മരുമക്കൾ: സിൽവി ബഹനാൻ, അഞ്ജു തോമസ്, പ്രിറ്റി ജോൺ.

കല്ലിശേരി:മേപ്രം ആറുവള്ളിൽ പള്ളത്ത് കെ.കെ. ഗോപാലൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പങ്കജവല്ലി. മകൾ : നിഷ മോൾ. മരുമകൻ: മനോജ്.

തടിയൂർ:കവിണ്ണേടത്ത് കെ.ടി. ചെറിയാൻ (തങ്കച്ചൻ-85) അന്തരിച്ചു. സംസ്കാരം ഇന്ന് ഭോപാൽ സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അന്നമ്മ ചെറിയാൻ. മക്കൾ: റെനി, മിനി, തിനി. മരുമക്കൾ: ജയ, ബിജു, ഷാജി.

മണ്ണഞ്ചേരി:വലിയവീട്ടിൽ വി.ജി. ബാബു(61) അന്തരിച്ചു. ഭാര്യ: അംബിക. മക്കൾ: ആതിര, ആകേഷ്. മരുമക്കൾ: അരുൺ, അനുപമ. സഞ്ചയനം വെള്ളി 10.30ന്.

ചേർത്തല:കളവംകോടം നാമക്കാട് വീട്ടിൽ ഉത്സന്ന രവീന്ദ്രൻ(63) അന്തരിച്ചു. ഭർത്താവ്: രവീന്ദ്രൻ. മകൾ: രവീത. മരുമകൻ: സനോജ്. സഞ്ചയനം ശനി 10.30ന്.

കാരയ്ക്കാട്:റിട്ട.അധ്യാപകൻ പട്ടങ്ങാട് ആമക്കുന്നിൽ കിഴക്കേതിൽ (വൃന്ദാവനം) വാമദേവൻ (76) അന്തരിച്ചു. സംസ്കാരം നാളെ 2 ന് കാരയ്ക്കാട് പുതിയയ്യത്ത് പടി വാലുകാട്ടിൽ വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി (റിട്ട. അധ്യാപിക). മക്കൾ: വിമൽ രാജ്, വിപിൻ രാജ്, വീണാറാണി. മരുമക്കൾ: രമ്യ, രമ്യ, ശ്രീരാജ്.

ചെങ്ങന്നൂർ:അങ്ങാടിക്കൽ തെക്ക് കരിങ്ങാട്ടിൽ പ്രദീപ് ഭവനിൽ കെ.പി.പ്രദീപ് (40) അന്തരിച്ചു. സംസ്കാരം നാളെ 1ന്. പരേതനായ കെ.വി.പുരുഷോത്തമന്റെയും ഐഷാമ്മയുടെയും മകനാണ്.

കണ്ടല്ലൂർ തെക്ക്:മുറാശ്ശേരിൽ ഭാസ്കരൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 12.15 ന്. ഭാര്യ: ശാന്തമ്മ. മക്കൾ: ബിജു, മനോജ്, വിനോദ്, സഞ്ജീവ്, അനുമോൻ. മരുമക്കൾ: അനിത, രജനി, സൗമ്യ, അഞ്ജു.സഞ്ചയനം ശനി 8 ന്

ആലാ:മാമച്ചൻതുണ്ടിയിൽ സുലോചന (59) അന്തരിച്ചു. സംസ്കാരം ഇന്നു 2ന്. ഭർത്താവ്: പരേതനായ സദാശിവൻ.

മുഹമ്മ:പഞ്ചായത്ത് 11–ാം വാർഡ് അസർ മൻസിലിൽ ഷെരിഫുദ്ദീൻ (75) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഷക്കീല. മകൻ: അസർ.

പുന്നക്കുന്നത്തുശേരി:രാമനാമഠം വീട്ടിൽ കെ.പങ്കജാക്ഷൻ (66) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ : എസ്. മധുകുമാരി.മക്കൾ : അശ്വതി, രശ്മി, പാർവതി. മരുമക്കൾ : വിനീത്, രാജേഷ്, ആദർശ്. സഞ്ചയനം വെള്ളി 10ന്.

മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ് നികർത്തിൽ മുഹമ്മദ് കുഞ്ഞ്(88) അന്തരിച്ചു. ഭാര്യ: പരേതയായ കുത്സം ബീവി. മക്കൾ: നാസർ, അയ്യൂബ്, ബീമ, റഹ്‌മത്ത്, പരേതനായ മജീദ്. മരുമക്കൾ: നസീമ, കുഞ്ഞുമോൾ, നിസാർ.

കറ്റാനം:ഭരണിക്കാവ് തെക്ക് ഓണംപള്ളിൽ പടീറ്റേതിൽ സോമൻ (78) അന്തരിച്ചു. സംസ്കാരം പിന്നീട്.

മാന്നാർ:കുട്ടംപേരൂർ മാടമ്പിത്തറയിൽ ഗോപാലകൃഷ്ണൻ (52) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : ഇരമത്തൂർ പാനെൽ ഗീത. മക്കൾ: കണ്ണൻ (ഛത്തീസ്ഗഡ്), ലക്ഷ്മി, ലാവണ്യ. മരുമകൻ: അജിത്.

ബുധനൂർ:പുത്തുരത്തു വീട്ടിൽ തങ്കമ്മ തോമസ് (93) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം ബുധനൂർ സെന്റ് എലിയാസ് ഓർത്തഡോക്സ്‌ പള്ളിയിൽ. ബുധനൂർ ആര്യമാക്കേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: പൊന്നമ്മ, ജോസ്, ഓമന, പരേതനായ രാജൻ. മരുമക്കൾ: ഏലിയാമ്മ, ജോസ്, ജോളി, പ്രദീപ്.

മാന്നാർ:കൂട്ടംപേരൂർ മീനത്തേതിൽ ശിവൻകുട്ടി (73) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമണി. മകൾ: ടി. വിമല. മരുമകൻ: സുരേഷ്. സഞ്ചയനം ഞായർ 9ന്.

മാരാരിക്കുളം വടക്ക്:13–ാം വാ‍ർഡ് ചെത്തുവേലിച്ചിറയിൽ ഹരികുമാർ(58) അന്തരിച്ചു. ഭാര്യ: ലതി. മക്കൾ: അഞ്ജലി, ഹരിപ്രിയ, അരുൺ കുമാർ. മരുമക്കൾ: രാജീവ്, സനീഷ്.

വയലാർ:13–ാം വാർഡ് ആശഭവനിൽ അശോകൻ(63) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: ആശ, അനുപ്. മരുമക്കൾ: വിപിൻ, ഗായത്രി.

കലവൂർ:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20–ാം വാർഡ് നമ്പികുളങ്ങര വെളിയിൽ വിജയമ്മ(58) അന്തരിച്ചു. ഭർത്താവ്: രമേശൻ. മക്കൾ: ആശ, അശ്വതി. മരുമക്കൾ: ഗിരീഷ്, കണ്ണൻ. സഞ്ചയനം ഞായർ 3ന്.

കായംകുളം:പുള്ളിക്കണക്ക് അമ്പീരേത്ത് അബ്ദുൽ അസീസ് (74) അന്തരിച്ചു. കുറ്റിത്തെരുവ് പൊയ്‌ലക്കട കുടുംബാംഗമാണ്. ഭാര്യ: ലൈല ബീവി. മക്കൾ: ബീനാമോൾ, മിനിമോൾ, ഹസീം അമ്പീരേത്ത് (യൂത്ത് കോൺഗ്രസ് കായംകുളം ടൗൺ മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: സിറാജുദീൻ (പുഞ്ചിരി മീഡിയ സൊല്യൂഷൻസ് ആൻഡ് വെഡിങ് കാർഡ്, ഓച്ചിറ) ഷംസുദീൻ (ജ്യൂസ് വേൾഡ് ഓച്ചിറ ), എം.ഷഹ്ന ( ലാബ് ടെക്നിഷ്യൻ ഗവ. ഹോമിയോ ആശുപത്രി, കായംകുളം).

കഞ്ഞിപ്പാടം:കുന്നേൽ ചന്ദ്രൻ (72) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ : മണിയമ്മ.മക്കൾ :ബിജുമോൻ, സൗമ്യ, ജയചന്ദ്രൻ. മരുമക്കൾ : രാഖി, മോഹൻകുമാർ, സുജാത. സഞ്ചയനം ശനി 7ന്.

കളർകോഡ്:തിരുവമ്പാടി ഹൈസ്കൂൾ റിട്ട. അധ്യാപിക വടക്കേ വീട്ടിൽ (സിന്ധുവിൽ) ലക്ഷ്മിയമ്മ(82) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മകൾ: സിന്ധു ബി.നായർ (കേരള ബാങ്ക്, ചങ്ങനാശേരി). മരുമകൻ: ബി. അരുൺ (കെഎസ്ഇബി, ഹരിപ്പാട്).

മാവേലിക്കര:പുതിയകാവ് കാലായിൽ മേപ്പുറത്ത് ബേബി ജോസഫ് (74) അന്തരിച്ചു. മൃതദേഹം ഇന്ന് 4 നു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12.30 ന് കവിയൂർ മാർത്തോമ്മാ വലിയ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ജോസഫ്. മകൻ: ബിജി. മരുമകൾ: കൊച്ചുമോൾ.

{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}