ADVERTISEMENT

ബെംഗളൂരു ∙ കോവിഡ് ബാധിച്ചു മരിക്കുന്നവരെ മാനുഷിക പരിഗണനയോടെ സംസ്കരിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് അനുകൂല മറുപടി നൽകി സർക്കാർ. കോവിഡ് മരണം സംഭവിച്ചവരെ ഐസലേഷൻ വാർഡിലോ മോർച്ചറിയിലോ അവസാനമായി കാണാൻ ബന്ധുക്കൾക്കു സൗകര്യമൊരുക്കുമെന്നു അ‍ഡീഷനൽ അഡ്വ. ജനറൽ ധ്യാൻ ചിന്നപ്പ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഇവരെല്ലാം കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായും പാലിക്കണം. 

ആചാര പ്രകാരം സ്ത്രീകൾക്കു ശ്മശാനത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട സമുദായത്തിൽ നിന്നുള്ള സ്ത്രീക്കു ബന്ധുവിനെ അവസാനമായി കാണാനാകാത്തത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തു പലയിടത്തും കോവിഡ് ബാധിച്ച് മരിച്ചവരെ റോഡരികിൽ തള്ളിയതും മറ്റും വാർത്തയായിരുന്നു. 

കോവിഡ് മരണം സംഭവിക്കുന്നവരെ അന്തസ്സോടെ സംസ്കരിക്കാൻ മാർഗനിർദേശം തയാറാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, മൃതദേഹം ആദരവോടെ സംസ്കരിക്കണമെന്നും അവരുടെ സാംസ്കാരികവും മതപരവുമായ ചടങ്ങുകളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ സർക്കുലറിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com