ADVERTISEMENT

ബെംഗളൂരു∙ കണ്ടെയ്ൻമെന്റ് സോണുകളിൽ മാലിന്യം ശേഖരിക്കാൻ ബിബിഎംപി ശുചീകരണ തൊഴിലാളികൾ എത്തുന്നില്ല. മാലിന്യം കളയാൻ മാർഗമില്ലാതെ നഗരവാസികൾ. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം ഓരോ ദിവസവും കൂടുന്നതോടെ ജനങ്ങളുടെ ദുരിതവും വർധിക്കുകയാണ്. ഒരു പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതോടെ  ബാരിക്കേഡുകൾ ഉപയോഗിച്ച് ഇവിടേക്കുള്ള വഴികൾ അടയ്ക്കുകയാണ് ചെയ്യുന്നത്.

ഇതോടെ മാലിന്യം ശേഖരിക്കുന്ന ബിബിഎംപിയുടെ ഓട്ടോ ടിപ്പറുകൾക്ക് ഇങ്ങോട്ട് പ്രവേശിക്കാൻ സാധിക്കില്ല.
കോവിഡ് ഭീതിയിൽ ശുചീകരണ തൊഴിലാളികളും ഇങ്ങോട്ട് വരാൻ മടിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ മാലിന്യം ശേഖരിക്കുന്നതിന് തടസ്സം ഉണ്ടാകില്ലെന്ന് ബിബിഎംപി കമ്മിഷണർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും  തുടർച്ചയായ ദിവസങ്ങളിൽ  മാലിന്യ നീക്കം തടസ്സപ്പെടുന്നത് പകർച്ച വ്യാധി ഉൾപ്പെടെയുള്ള ആശങ്കയും ഉയർത്തിയിട്ടുണ്ട്.

മാലിന്യനീക്കത്തിന് വഴിയൊരുക്കണം

കോവിഡ് ബാധിതരുള്ള വീടുകളില്‍ നിന്നും മാലിന്യനീക്കം നടക്കാത്ത സാഹചര്യവുമുണ്ട്. വീടോ ഫ്ലാറ്റോ അപ്പാർട്മെന്റോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചാൽ പിന്നെ ഇവ പൂർണമായി അടച്ചുപൂട്ടിയിടുന്ന സാഹചര്യമാണുള്ളത്.  ആഹാര അവശിഷ്ടം പോലുള്ള മാലിന്യം വലിയ വീപ്പയിലാക്കി ദിവസങ്ങളോളം സൂക്ഷിക്കുന്നതാണ് നിലവിലെ രീതി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശുചിത്വമാർന്ന അന്തരീക്ഷം ഒരുക്കാൻ കൂടി അധികൃതർ സൗകര്യമൊരുക്കണമെന്നും ആവശ്യമുയരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com