ADVERTISEMENT

ബെംഗളൂരു ∙ പൂജ, ദീപാവലി ഉത്സവകാല സ്പെഷൽ ട്രെയിനുകൾ ഇന്ന് സർവീസ് ആരംഭിക്കാനിരിക്കെ, ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസിന്റെ സമയപ്പട്ടിക പ്രഖ്യാപനം അനിശ്ചിതത്വത്തിൽ. റെയിൽവേ നടപടിയിൽ തെക്കൻ കേരളത്തിലേക്കുള്ള യാത്രക്കാർക്കു നിരാശ. അതേസമയം, യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് സ്പെഷലിലും (06537-38) കേരള ആർടിസിയുടെ പൂജ സ്പെഷൽ സർവീസുകളിലും ഒട്ടേറെ ടിക്കറ്റുകൾ ബാക്കി. ഇന്നലെ വൈകിട്ടു വരെയുള്ള ബുക്കിങ് പ്രകാരം കണ്ണൂർ എക്സ്പ്രസിൽ പകുതിയിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

മുൻകൂറായി റിസർവേഷൻ ചെയ്തവർക്ക് മാത്രമേ ഈ ട്രെയിനിൽ യാത്ര ചെയ്യാനാകൂ. ട്രെയിൻ പുറപ്പെടുന്നതിനു അര മണിക്കൂർ മുൻപു വരെ റിസർവ് ചെയ്യാം. ഇതൂ കൂടാതെ കേരള ജാഗ്രത സൈറ്റിൽ റജിസ്റ്റർ ചെയ്തിരിക്കണം. 4 ജനറൽ കോച്ചുകളെ സെക്കൻഡ് സിറ്റിങ് കോച്ചുകളാക്കി മാറ്റിയിട്ടുണ്ട്. കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് സെക്കൻഡ് സിറ്റിങ്ങിൽ 235 രൂപയും സ്‌ലീപ്പറിൽ 475 രൂപയും തേഡ് എസിയിൽ 1285 രൂപയും സെക്കൻഡ് എസിയിൽ 1840 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

∙ കണ്ണൂർ എക്സ്പ്രസ് പ്രതിദിന സ്പെഷൽ രാത്രി 8ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് സേലം, കോയമ്പത്തൂർ വഴി രാവിലെ 9.50നു കണ്ണൂരിലെത്തും. 

തിരിച്ച് നാളെ മുതൽ വൈകിട്ട് 6.05ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8നു യശ്വന്ത്പുരയിലെത്തും. ഡിസംബർ 1 വരെയാണ് സർവീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com