ADVERTISEMENT
ബെംഗളൂരു∙ ‌കർണാടക പിഎസ്‌സി പരീക്ഷയുടെ  ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. 34 ലക്ഷം രൂപയും പിടിച്ചെടുത്തതായി ക്രൈം ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ വരുംദിവസങ്ങളിൽ പിടിയിലാകുമെന്നും സന്ദീപ് പാട്ടീൽ പറഞ്ഞു. കെപിഎസ‌്സിയുടെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ശനിയാഴ്ച ചോർന്നത്. തുടർന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ റദ്ദാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com