ADVERTISEMENT

ബെംഗളൂരു ∙ വ്യാജ സ്രവ പരിശോധനാ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ ബിബിഎംപിയുടെ 2 കരാർ ജീവനക്കാർക്കും മെഡിക്കൽ ഓഫിസർക്കും സസ്പെൻഷൻ. കോടിഗെഹള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമെടുക്കുന്ന സ്രവമില്ലാതെ പരിശോധനാ സാംപിൾ കുപ്പികൾ തയാറാക്കുന്ന വിഡിയോയാണ് വൈറലായത്.

ബിബിഎംപി പരിധിയിൽ പ്രതിദിനം ഒരു ലക്ഷം കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെ പരിശോധനാ സംവിധാനങ്ങളെ കുറിച്ച് സംശയങ്ങൾ ഉയർത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നത്. പ്രതിദിന പരിശോധന ഉയർത്താൻ ആരോഗ്യ പ്രവർത്തകർക്കു മേൽ സമ്മർദ്ദം ഉയരുന്ന സാഹചര്യത്തിലാണ് വ്യാജ സാംപിൾ തയാറാക്കുന്ന സാഹചര്യമുള്ളത്. കോവിഡ് രോഗികളുടെ 20 സമ്പർക്കങ്ങളെയെങ്കിലും കണ്ടെത്തണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശവും ഇവരെ വെട്ടിലാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com