ADVERTISEMENT

ബെംഗളൂരു ∙ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ കണ്ടെത്താൻ ബിബിഎംപി സർവേ തുടരുന്നതിനിടെ ബെംഗളൂരുവിൽ ഒരു ബഹുനില കെട്ടിടം കൂടി ചരിഞ്ഞു. ബിന്നി മിൽസിനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലെ 8 നില കെട്ടിടമാണ് ഒന്നര അടിയോളം ചരിഞ്ഞത്. ഇവിടെ താമസിച്ചിരുന്നവരെ മാറ്റിപ്പാർപ്പിച്ചു. 

കനത്ത മഴയിൽ അടിത്തറയ്ക്കു വിള്ളൽ സംഭവിച്ചതാണ് കെട്ടിടം ചരിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ ബ്ലോക്കുകൾ അടങ്ങിയ കെട്ടിട സമുച്ചയം 3 വർഷം മുൻപാണ് ഉദ്ഘാടനം ചെയ്തത്. ചരിഞ്ഞ ബി-ബ്ലോക്കിൽ 2 വർഷം മുൻപാണ് പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും താമസം തുടങ്ങിയത്. 64 ഫ്ലാറ്റുള്ള ഇവിടുത്തെ 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.പൊലീസ് ഹൗസിങ് കോർപറേഷനാണ് കെട്ടിടം നിർമിച്ചതെന്നും ബിബിഎംപിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലെന്നും അധികൃതർ പറഞ്ഞു. കെട്ടിടത്തിന്റെ താഴെ മാസങ്ങൾക്കു മുൻപേ നേരിയ വിള്ളൽ ഉണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കനത്ത മഴയിൽ ഇന്നലെയാണ് വിള്ളൽ കൂടുതൽ ദൃശ്യമായത്. 

∙ ബെംഗളൂരുവിൽ ഒരു മാസത്തിനിടെ സമാനമായ നാലാമത്തെ സംഭവമാണിത്. കഴിഞ്ഞ മാസം തുടർച്ചയായ ദിവസങ്ങളിൽ 2 കെട്ടിടങ്ങൾ തകരുകയും കഴിഞ്ഞയാഴ്ച ചെരിഞ്ഞ ഒരു കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. നഗരത്തിൽ അപകടാവസ്ഥയിലുള്ള 404 കെട്ടിടങ്ങൾ ബിബിഎംപി വിവിധ സോണുകളിലായി നടത്തുന്ന സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com