ADVERTISEMENT

ബെംഗളൂരു∙ വാർഡ് തലങ്ങളിൽ ഖര, ജൈവ മാലിന്യം നീക്കം ചെയ്യൽ ഒറ്റ കരാറുകാരനെ ഏൽപിക്കാൻ ബെംഗളൂരു സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിനു (ബിഎസ്ഡബ്ല്യുഎംഎൽ) കീഴിലുള്ള സാങ്കേതിക ഉപദേശക സമിതി നിർദേശം. നഗരത്തിലെ ജൈവ മാലിന്യം മാത്രമാണ് നിലവിൽ കരാറുകാർ നീക്കുന്നത്. ഖര മാലിന്യം കലക്‌ഷൻ കേന്ദ്രങ്ങൾ മുഖേനയാണ് നീക്കുന്നത്. ഇതു രണ്ടും വാർഡ് തലത്തിൽ ഒരേ കരാറുകാരനെ എൽപിച്ചാൽ കൂടുതൽ കാര്യക്ഷമമാക്കാനാകും. വീഴ്ചയുണ്ടായാൽ വേഗം നടപടിയെടുക്കാനുമാകും. സമിതിയുടെ നിർദേശം സർക്കാർ അംഗീകാരിച്ചാലേ ഇതു നടപ്പിലാകൂ. 

മാലിന്യ നീക്കം വെവ്വേറെ വാഹനങ്ങളിൽ

ഖരമാലിന്യവും ജൈവമാലിന്യവും നീക്കാൻ ഒരു വാഹനം ഓടിച്ചാൽ മതിയെന്ന ബിബിഎംപി നിർദേശം ഉപദേശക സമിതി അംഗീകരിച്ചില്ല. ഉറവിടത്തിൽ നിന്നു തന്നെ മാലിന്യം വേർതിരിക്കുന്ന നിലവിലെ രീതിക്ക് ഇതു തടസ്സമാകും. കരാറുകാരോട് വെവ്വേറെ വാഹനങ്ങൾ ഉപയോഗിക്കാൻ നിർദേശിക്കാനും സമിതി ആവശ്യപ്പെട്ടു. നഗരത്തിലെ ജൈവ മാലിന്യം ദിവസേനയും ഖരമാലിന്യം ഒന്നിടവിട്ട ദിവസങ്ങളിലും ശേഖരിക്കണമെന്നും സമിതി നിർദേശിച്ചു. കരാർ കാലാവധി 5 വർഷത്തേക്കു നീട്ടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com