ADVERTISEMENT
ബെംഗളൂരു∙ സ്വകാര്യ കമ്പനിയിൽനിന്നു നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഡപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടു. കർണാടക  സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) ഇടപെടലിനെത്തുടർന്നാണു നടപടി. കഴിഞ്ഞ മാസം കമ്പനിയായ എംപിഎസ് ലിമിറ്റഡിലെ 2 ജീവനക്കാരെ ചെന്നൈ, ഡെറാഡൂൺ എന്നിവിടങ്ങളിലേക്കു സ്ഥലം മാറ്റി. നിയമവിരുദ്ധ നടപടി ചോദ്യം ചെയ്ത ഇരുവരെയും കമ്പനി പിരിച്ചുവിട്ടു.  തുടർന്ന് ജീവനക്കാർ കെഐടിയുവിനെ സമീപിക്കുകയായിരുന്നു. ജോലിയിൽ തിരികെ പ്രവേശിച്ച ജീവനക്കാരെ കെഐടിയു കേന്ദ്ര നിർവാഹക സമിതി അംഗം എം.എൽ.ശ്രീധര, യൂണിറ്റ് സെക്രട്ടറി ഹൊനേഷ് ഗൗഡ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com