ഓണാവധി: മടക്കയാത്രയ്ക്ക് സ്പെഷൽ ട്രെയിൻ

SHARE

ബെംഗളൂരു∙ ഓണാവധിക്ക് നാട്ടിൽ പോയി മടങ്ങിവരുന്ന ബെംഗളൂരു മലയാളികൾക്കായി സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ.  നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങാൻ കൂടുതൽ തിരക്കുള്ള സെപ്റ്റംബർ 11ന് കൊച്ചുവേളിയിൽ നിന്ന് ബയ്യപ്പനഹള്ളി വിശ്വേശരായ്യ ടെർമിനൽ (എസ്എംവിടി) വരെയാണ് സ്പെഷൽ ട്രെയിൻ സർവീസ്. തിരിച്ച് 12ന് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് മടങ്ങും. 

സ്പെഷൽ ഫെയർ ടിക്കറ്റ് നിരക്കുള്ള ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ടിന് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഒരു എസി ടു ടയർ, 3 എസി ത്രിടയർ, 10 സ്‌ലീപ്പർ, 2 ജനറൽ കോച്ചുകളാണ് സ്പെഷൽ ട്രെയിനിനുള്ളത്. ഈ ദിവസങ്ങളിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഇതേസമയം ഓണത്തിനു പതിവ് ട്രെയിനുകളിൽ ഇനി തത്കാൽ ടിക്കറ്റ് മാത്രമാണു ബാക്കിയുള്ളത്. സെപ്റ്റംബർ 4 മുതൽ 7 വരെയുള്ള ദിവസങ്ങളിലാണു കൂടുതൽ തിരക്ക്.  

ട്രെയിനിന്റെ സമയം, സ്റ്റോപ്പുകൾ

കൊച്ചുവേളി–ബയ്യപ്പനഹള്ളി സ്പെഷൽ എക്സ്പ്രസ് (06037) വൈകിട്ട് 5നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ടു പിറ്റേദിവസം രാവിലെ 10.10നു ബയ്യപ്പനഹള്ളിയിലെത്തും. ബയ്യപ്പനഹള്ളി എസ്എംവിടി–കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ് (06038) 12നു വൈകിട്ട് 3നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35നു കൊച്ചുവേളിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാർപേട്ട്, വൈറ്റ്ഫീൽഡ്, കെആർ പുരം എന്നിവിടങ്ങളിൽ നിർത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA