അടുത്ത തിരഞ്ഞെടുപ്പ്, ഫാഷിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ളത്: ബിനോയ് വിശ്വം

binoy-viswam
ഹാസനിൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനം പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യുന്നു.
SHARE

ബെംഗളൂരു ∙ ഫാഷിസ്റ്റ് ശക്തികളിൽ നിന്നു രാജ്യത്തെ രക്ഷിക്കാനുള്ള സമരമായിരിക്കും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു.  ഹാസനിൽ സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസോളിനിയിൽ നിന്ന് ഊർജം ഉൾക്കൊണ്ടവർക്ക് രാജ്യസ്നേഹത്തെ കുറിച്ചു പറയാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേഷ്, സിപിഎം, സിപിഐ(എംഎൽ), എസ്‌യുസിഐ, ഫോർവേഡ് ബ്ലോക് എന്നിവയുടെ സംസ്ഥാന സെക്രട്ടറിമാർ തുടങ്ങിയവരും പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}