ADVERTISEMENT

മൈസൂരു∙ ദസറ ദീപാലങ്കാരത്തിന്റെ ഭാഗമായി നഗരവീഥികളിൽ രാത്രി 9 മുതൽ 11 വരെ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ഒക്ടോബർ 4 വരെ നിയന്ത്രണം തുടരും. ജയചാമരാജേന്ദ്ര വൊഡയാർ സർക്കിൾ, കൃഷ്ണരാജ സർക്കിൾ, മഹാരാജ സംസ്കൃത പട്ടാശാല സർക്കിൾ, ഗൺ ഹൗസ് സർക്കിൾ, കുസ്തി അഖണ്ഡ സർക്കിൾ, മൈസൂരു പാലസ് എന്നിവിടങ്ങളിലാണ് 2 മണിക്കൂർ വാഹനനിരോധനം ഏർപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ചന്ദ്രഗുപ്ത പറഞ്ഞു. 

 5ന് ജംബോ സവാരി കടന്നുപോകുന്ന ചാമരാജേന്ദ്ര സർക്കിൾ, കൃഷ്ണരാജ സർക്കിൾ, സായിജി റാവു റോഡ്, ആയുർവേദ കോളജ് സർക്കിൾ, ബാംബു ബസാർ, ബന്നിമണ്ഡപം എന്നിവിടങ്ങളിൽ ഉച്ചമുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ദസറയുടെ ആദ്യദിനം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ആളുകൾക്ക് വാഹനങ്ങൾ പാർക്കിങ് കേന്ദ്രങ്ങളിൽ നിർത്തി നടന്നു ദീപാലങ്കാരം കാണാം. 124 കിലോമീറ്റർ ദൂരത്തിലാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com