ഇനിയുമുണ്ട് നഗരത്തിൽ 3494 അപകടക്കുഴികൾ

mumbai-road
SHARE

ബെംഗളൂരു∙ നഗരത്തിലെ നിരത്തുകളിൽ ട്രാഫിക് പൊലീസ് കണ്ടെത്തിയ 3494 അപകടക്കുഴികൾ ഇനിയും അടയ്ക്കാനുണ്ടെന്ന് ബിബിഎംപി. 4545 കുഴികളാണ് കണ്ടെത്തിയത്. ഇവയിൽ 1051 എണ്ണം അടച്ചതായി ബിബിഎംപി അഡ്മിനിസ്ട്രേറ്റർ രാകേഷ് സിങ് പറഞ്ഞു. നഗരത്തിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താൻ അഡീഷനൽ ചീഫ് സെക്രട്ടറി രജനീഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിശദീകരണം. സിൽക്ക് ബോർഡ്, ജയദേവ, ടിൻ ഫാക്ടറി, ഹെബ്ബാൾ, ഗൊരഗുണ്ഡപാളയ, സാരക്കി, കെഎസ് ലേയൗട്ട്, ബനശങ്കരി ജംക്‌ഷനുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. നിർമാണ പ്രവൃത്തിയുടെ ഭാഗമായ വസ്തുക്കൾ നിരത്തുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അപകടഭീഷണിയായ മരക്കൊമ്പുകൾ വെട്ടിമാറ്റണമെന്നും ഉദ്യോഗസ്ഥരോട് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നിർദേശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}