ഓട്ടോ നിരക്ക്: സർക്കാരും കമ്പനികളുമായി ശീതസമരം

Auto Girl
SHARE

ബെംഗളൂരു∙ വെബ് ഓട്ടോ നിരക്ക് നിശ്ചയിക്കുന്നതിൽ ഇപ്പോഴും സർക്കാരും ആപ് കമ്പനികളും തമ്മിൽ ശീതസമരം തുടരുന്നു. ഓല, ഊബർ തുടങ്ങിയ ആപ്പുകൾ 40 ശതമാനം വരെ അധിക തുക ഈടാക്കുന്നതായി പരാതി വ്യാപകം.‌

നേരത്തേ വെബ് ഓട്ടോ സർവീസുകളിൽ മിനിമം നിരക്കായ 30 രൂപയും 5 ശതമാനം സർവീസ് ചാർജും ഗതാഗത വകുപ്പ് നിശ്ചയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ നിരക്ക് നടപ്പിലാക്കേണ്ടതില്ലെന്നാണു സർക്കാർ തീരുമാനം. ഇതു മുതലെടുത്താണു കമ്പനികൾ കൊള്ള നിരക്ക് ഈടാക്കുന്നത്. വെബ് ഓട്ടോ കമ്പനികളുടെ ലൈസൻസ് അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്താൻ കമ്പനികളെയും ഓട്ടോ തൊഴിലാളികളുടെയും യോഗം ഡിസംബർ 6നു നടക്കുമെന്നു ഗതാഗത കമ്മിഷണർ എസ്.എൻ.സിദ്ധരാമപ്പ പറഞ്ഞു. അമിതകൂലി ഈടാക്കിയതിന് ഈ ആപ്പുകളിലെ ഓട്ടോ സർവീസുകൾ നിരോധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുന്നതു വരെ കമ്പനികൾക്ക് എതിരായി നടപടി സ്വീകരിക്കരുതെന്നും നിർദേശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS