മംഗളൂരു സ്ഫോടനം മുഖ്യപ്രതിയെ എൻഐഐ കസ്റ്റഡിയിൽ എടുക്കും

SHARE

ബെംഗളൂരു ∙ മംഗളൂരു പ്രഷർകുക്കർ സ്ഫോടനത്തിൽ പരുക്കേറ്റ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ (28) ചോദ്യം ചെയ്യാനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉടൻ കസ്റ്റഡിയിലെടുക്കും. നവംബർ 19ന്  മംഗളൂരുവിലെ ഗരോഡിയിൽ ഷാരിഖ് യാത്ര ചെയ്ത ഓട്ടോ റിക്ഷയിൽ ബോംബ് പൊട്ടിയ കേസാണിത്. 40 % പൊള്ളലേറ്റതിനെ തുടർന്നു ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലുള്ള ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശി ഷാരിഖ് സുഖം പ്രാപിക്കുന്നതിനിടെയാണ് എൻഐഎ നീക്കം. ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗൂഢാലാചനാക്കേസ് പ്രതി കൂടിയായ ഷാരിഖ്, കുട്ടികളുടെ ഒരു ചടങ്ങിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS