എച്ച്എഎൽ ജംക്‌ഷനിലെ അടിപ്പാത തുറന്നു; പൂർത്തിയാകാതെ സർവീസ് റോഡ്

road1
SHARE

ബെംഗളൂരു∙ എച്ച്എഎൽ ജംക്‌ഷനിലെ അടിപ്പാത തുറന്നെങ്കിലും സർവീസ് റോഡിന്റെ നിർമാണം പൂർത്തിയായില്ല. സുരഞ്ജൻദാസ് അടിപ്പാതയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാത കഴിഞ്ഞ ആഴ്ചയാണ് ഗതാഗതത്തിന് തുറന്നത്. ബെംഗളൂരു ജല അതോറിറ്റിയുടെ (ബിഡബ്ലുഎസ്എസ്ബി)  പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നത് പൂർത്തിയാവാത്തതാണ് സർവീസ് റോഡിന്റെ നിർമാണം വൈകിപ്പിച്ചത്. അടുത്ത മാസം പകുതിയോടെ സർവീസ് റോഡ്് പൂർത്തിയാകുമെന്നു ബിബിഎംപി അറിയിച്ചു. ഓൾഡ് എയർപോർട്ട് റോഡ് സിഗ്‌നൽ രഹിത ഇടനാഴിയാക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിൽ ഇനി വിൻഡ് ടണൽ ജംക്‌ഷനിലെ അടിപ്പാതയുടെ നിർമാണമാണ് പൂർത്തിയാകാനുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS