ADVERTISEMENT

ബെംഗളൂരു∙  ദേശീയതയുടെയും സംസ്കാരത്തിന്റെയും ഭാഗമായ ഖാദി വസ്ത്രങ്ങൾ പരമ്പരാഗത രീതിയിൽ നിന്ന് മാറി പുതുതലമുറയെ കൂടി ആകർഷിക്കുന്ന മുഖം സ്വീകരിച്ചതോടെ വിൽപനയിലും ട്രെൻഡായി മാറി.  ർണാടക ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ നേതൃത്വത്തിൽ  ആരംഭിച്ച ഖാദി ഉത്സവ് മേളയിൽ  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമേറിയ ഉൽപന്നങ്ങളാണ് വിൽപനയ്ക്കായി എത്തിച്ചത്.

 250 സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനത്തിൽ കരകൗശല ഉൽപന്നങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ,  തനത് ഭക്ഷ്യവിഭവങ്ങൾ എന്നിവയും  ഇടം പിടിച്ചിട്ടുണ്ട്. ഖാദി വസ്ത്രങ്ങൾ നെയ്യുന്നതിന്റെ തൽസമയ പ്രദർശനവും  ഒരുക്കിയിട്ടുണ്ട്. യുവതലമുറയെ ആകർഷിക്കാൻ ഡിസൈനുകളിൽ ഉൾപ്പെടെ ഏറെ പുതുമകളാണ് ഷർട്ടിലും കുർത്തയിലും, സാരിയിലും  ഉൾപ്പെടെ പരീക്ഷിച്ചിരിക്കുന്നത്. 

നാഷനൽ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉൾപ്പെടെ സഹകരണത്തോടെയാണ് മാറ്റങ്ങൾ വരുത്തിയത്. മൺപാത്രങ്ങൾ, വീട്ടുപകരണങ്ങൾ, ധാന്യവിഭവങ്ങൾ എന്നിവയും വിൽപനയ്ക്കുണ്ട്.    ഡിജിറ്റിൽ പേയ്മെന്റ് സൗകര്യവും ലഭ്യമാണ്. പ്രദർശന സമയം പാലസ് ഗ്രൗണ്ടിലെ ത്രിപുര വാസിനി ഗേറ്റിൽ രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന പ്രദർശനം ഫെബ്രുവരി 26നു സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com