ADVERTISEMENT
ബെംഗളൂരു∙ സംസ്ഥാനത്തെ നഴ്സിങ് വിദ്യാർഥികൾക്കു ഒരു വർഷത്തെ നിർബന്ധിത സർക്കാർ സേവനം ഏർപ്പെടുത്തണമെന്നു അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് കമ്മിഷന്റെ ശുപാർശ. ബിഎസ്‌സി നഴ്സിങ്, ജിഎൻഎം ഡിപ്ലോമ വിദ്യാർഥികളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും താലൂക്ക് ആശുപത്രികളിലും ഒരു വർഷത്തെ നിർബന്ധിത സർക്കാർ സേവനം ഏർപ്പെടുത്തണമെന്നാണു നിർദേശം. എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളും ബിഎസ്‌സി നഴ്സിങ് കോഴ്സുകൾ ആരംഭിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com