ബെംഗളൂരു∙ ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതാക്കാൻ കലകൾക്ക് കഴിയുമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് സമരസ്യ ചിത്രപ്രദർശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 കലാകാരൻമാർ ഒരുക്കിയ 85 ചിത്രങ്ങളാണ് ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിലുള്ളത്. ഇതിൽ 26 പേർ മലയാളികളാണ്.
എറണാകുളം എളംകുളത്തെ പ്രഷ്യൻബ്ലൂ ആർട്ട് ഹബ് സ്ഥാപകൻ പി.ആർ സുരേഷാണ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ സൃഷ്ടികൾ ഏകോപിപ്പിച്ചത്. അഞ്ജലി ഗോപാൽ, അനൂപ് അനിൽകുമാർ, അനുപമ രാജീവ്, അനുപമ രമേഷ്, ആശാ നായർ, ആശാലത, ഡോ.ഹരികൃഷ്ണൻ, ഡോ.അശ്വതി രവീന്ദ്രൻ, ദിലീപ് കുമാർ മറ്റപ്പള്ളി, ഡോ.പൂർണിമ ഷേബ ഏബ്രഹാം, ഡോ.സേറ മറിയം, രശ്മിത രമേഷ്, ഗംഗാ സുരേഷ്, ഗീത മേരി എലിസബത്ത്, ഡോയിൽ ജോയ്, ജോസഫ് ഷാജി, നിബിൻ കെ.തങ്കപ്പൻ, കെ.പി പ്രശാന്ത്, സതീഷ് മേനോൻ, ഷാലിനി മേനോൻ, സനീതൻ, സുനിൽ പങ്കജ്, സുമയ്യ അസീസ്, ബ്രിഗേഡിയർ പി.എസ് ശശിധരൻ, ഷേർളി യേശുദാസ്, വീണ നായർ എന്നിവരാണ് മലയാളി കലാകാരന്മാർ. അനിത സ്വരൂപ് (പുതുച്ചേരി), ഡോ.മയേര സുമൻ (ഒഡീഷ), ഷൺമുഖ പ്രിയ (ചെന്നൈ), ഇന്ദുജ, ഹേമ ബിന്ദ്ര (ഇരുവരും ബെംഗളൂരു) എന്നിവരും ഇവർക്ക് കൂട്ടായുണ്ട്. പ്രദർശനത്തിന്റെ ഉദ്ഘാടനം സെൻട്രൽ ക്രൈം ബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര നിർവഹിച്ചു. 12ന് സമാപിക്കും.