ADVERTISEMENT

ബെംഗളൂരു∙ കോവിഡ് വ്യാപനം വർധിക്കുന്ന  സാഹചര്യത്തിൽ സൂക്ഷ്മമായി സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. കഴി‍ഞ്ഞ ഒരാഴ്ച സംസ്ഥാനത്തെ വ്യാപന നിരക്ക് 2.77 ശതമാനമാണ്.

രാജ്യത്തെ മൊത്തം വ്യാപന നിരക്ക് 0.61 ശതമാനവും. ഇതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണൻ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ അനിൽകുമാറിന് കത്തെഴുതിയത്. ജില്ലാ, സബ് ജില്ലാ തലങ്ങളിൽ സൂക്ഷ്മമായി വ്യാപനകാരണങ്ങൾ വിലയിരുത്താനാണ് നിർദേശം. സംസ്ഥാനത്ത് ഇന്നലെ 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 77 പേർ ബെംഗളൂരുവിൽ നിന്നാണ്. മൊത്തം 584 പേർ ചികിത്സയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com