ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഏപ്രിൽ മുതൽ കുതിച്ചുയരും. 14ന് ആണ്  ബെംഗളൂരു മുതൽ മണ്ഡ്യ നിദഘട്ട വരെയുള്ള 55.63  കി.മീ ദൂരത്തെ ടോൾ പിരിവ് ആരംഭിച്ചത്. മൂന്നാഴ്ചക്കുള്ളിലാണ് പുതിയ നിരക്ക് എൻഎച്ച്എഐ പ്രഖ്യാപിച്ചത്. ദേശീയപാതകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് പോകുന്നവർക്ക് ബിഡദി കണമിണിക്കെയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്. 

118 കിമീ ദൂരം വരുന്ന രണ്ടാംഘട്ടമായ നിദഘട്ട–മൈസൂരു 61 കിലോമീറ്ററിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. വൈകാതെ ഈ റീച്ചിലെയും ടോൾ ആരംഭിക്കുന്നതോടെ യാത്രാചെലവ് ഇനിയും കൂടും. സർവീസ് റോഡുകളുടെ ഉൾപ്പെടെ നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് ആരംഭിച്ചതിനെതിരെ കർഷക സംഘടനകളുടെയും കോൺഗ്രസും ദളും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം തുടരുകയാണ്. 

കീശ കീറുന്ന വർധന

പ്രതിദിന നിരക്ക് 30 രൂപ മുതൽ പ്രതിമാസ പാസിന് 6755 രൂപ വരെയാണ് ഉയർന്നത്. ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 165, ഇരുവശങ്ങളിലേക്കു 250 രൂപയായാണ് ടോൾ വർധന. നിലവിൽ ഇത് 135, 205 രൂപയാണ്. പ്രതിമാസ പാസ് 4525 രൂപയിൽനിന്ന്  5575 ആയി ഉയരും. 

േകരളത്തിലേക്കുള്ള ബസ് നിരക്ക് ഉയരും 

ടോളിന് ആനുപാതികമായി കേരള, കർണാടക ആർടിസികളിൽ ടിക്കറ്റ് നിരക്ക് ഉയരും. ടോൾ പിരിവ് ആരംഭിച്ചതിന് പിന്നാലെ കർണാടക ആർടിസി മൈസൂരു വഴിയുള്ള ബസുകളുടെ ടിക്കറ്റ് നിരക്ക് 15 –20 രൂപ വരെയാണ് ഉയർത്തിയത്. ഇതു വഴിയുള്ള കേരള ആർടിസി ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകൾക്ക് (2 ആക്സിൽ) ഒരു വശത്തേയ്ക്ക് 565, ഇരുവശങ്ങളിലേക്ക് 850, പ്രതിമാസ പാസ് 18860 രൂപയാകും.

പുതിയ ടോൾ നിരക്ക് (ഒരു വശത്തേക്ക് മാത്രം, ഇരുവശങ്ങളിലേക്കും, പ്രതിമാസ പാസ്) 

∙കാർ, ജീപ്പ്, വാൻ: 165 രൂപ, 250 രൂപ, 5575 രൂപ.

∙ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ, ഗുഡ്സ് വെഹിക്കിൾ, മിനി ബസ്:  270, 405, 9000 രൂപ.

∙ ബസ്, ലോറി: 565, 850, 18860.

∙ കൊമേഴ്സ്യൽ വെഹിക്കിൾ: 615, 925, 20575.

∙ ഹെവി കൺസ്ട്രക്‌ഷൻ വെഹിക്കിൾ, എർത്ത് മൂവിങ് എക്യുപ്മെന്റ്: 885, 1330, 29,580.

∙ ഓവർസൈസ്ഡ് വെഹിക്കിൾ (7ആക്സിലിൽ കൂടുതൽ): 1080, 1620, 36010.

നിരക്കിലെ ഇളവുകൾ 

∙ 24 മണിക്കൂറിനുള്ളിലെ മടക്കയാത്രയ്ക്ക് 25 ശതമാനം നിരക്കിളവ്

∙ പ്രതിമാസം 50 തവണ ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 33 ശതമാനം നിരക്കിളവ്

∙ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ള സ്വകാര്യ വാഹന ഉടമകൾക്ക് പ്രതിമാസം 330 രൂപയുടെ പാസ്.

∙ ടോൾപ്ലാസ സ്ഥിതി ചെയ്യുന്ന ജില്ലകളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 50 ശതമാനം നിരക്കിളവ്.

പരാതികൾക്ക് ബന്ധപ്പെടാൻ 

∙  ടോൾ ഫ്രീ നമ്പർ: 1033, 080 29780089.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com