ADVERTISEMENT

ബെംഗളൂരു∙ അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള യുടിഎസ് മൊബൈൽ ആപ്പിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. മൊബൈൽ ഫോൺ മാറിയാലും ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള പഴയ കാര്യങ്ങൾ നഷ്ടപ്പെടാത്ത രീതിയിലാണ് ആപ് പരിഷ്കരിച്ചത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നവീകരിച്ച ആപ് ഡൗൺലോഡ് ചെയ്യാം.  ആപ്ലിക്കേഷൻ ഡാറ്റ, ടിക്കറ്റ് ഹിസ്റ്ററി, യൂസർ ഡീറ്റെയിൽസ്, പ്രിഫറൻസസ് തുടങ്ങി പഴയ ഫോണിൽ സൂക്ഷിച്ച  വിവരങ്ങൾ പുതിയ ഫോണിലും നഷ്ടപ്പെടാതെ  ലഭിക്കുമെന്നതാണ് സവിശേഷത. യുടിഎസ് ആപ്പിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം കഴിഞ്ഞ നവംബറിൽ ആരംഭിച്ചിരുന്നു.

ഗൂഗിൾപേ, പേയ്ടിഎം എന്നിവ ഉപയോഗിച്ച് ടിക്കറ്റിന്റെ പണം സെക്കൻഡുകൾക്കുള്ളിൽ അടയ്ക്കാം. പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയും യുടിഎസ് ആപ്പിൽ ലഭിക്കും. യാത്ര ആരംഭിക്കുന്നതിന്റെ 3 മണിക്കൂർ മുൻപ് വരെ ടിക്കറ്റെടുക്കാം. 2018 ജനുവരിയിലാണ്  ദക്ഷിണ പശ്ചിമ റെയിൽവേ യുടിഎസ് ആപ് ആരംഭിച്ചത്. ഇംഗ്ലിഷിന് പുറമേ കന്നഡയിലും വിവരങ്ങൾ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com