ADVERTISEMENT

ബെംഗളൂരു∙ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത സൗജന്യയാത്ര ഉപാധികളൊന്നുമില്ലാതെ ഉടൻ നടപ്പിലാക്കുമെന്നു ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. പ്രകടന പത്രികയിലുള്ള  ഇക്കാര്യം, ജോലിയുള്ളവരെന്നോ നഗരത്തിൽ മാത്രമെന്നോ തുടങ്ങി ഒരു  വ്യവസ്ഥയുമില്ലാതെ എല്ലാ സ്ത്രീകൾക്കും ഉപകാരപ്പെടും വിധമാണ് നടപ്പാക്കുക. സംസ്ഥാനത്ത് 3.5 കോടി സ്ത്രീകളാണുള്ളത്. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടതു പ്രകാരം ഇതിനുണ്ടാകുന്ന അധികച്ചെലവിന്റെ വിശദാംശങ്ങൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. കർണാടക ആർടിസിക്കു പുറമെ, ബിഎംടിസി, നോർത്ത് വെസ്റ്റ് കർണാടക ആർടിസി, കല്യാണ കർണാടക ആർടിസി എന്നീ കോർപറേഷനുകളാണ് സർക്കാരിനു കീഴിലുള്ളത്. 2022–23ൽ  12750 കോടി രൂപയാണ് ഈ കോർപറേഷനുകളുടെ പ്രവർത്തന ചെലവ്. വരുമാനം  8947 കോടി രൂപയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com