ADVERTISEMENT

മൈസൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയുടെ ഇരുവശങ്ങളിലും സ്ഥാപിച്ച സംരക്ഷണ വേലികൾ മോഷ്ടിക്കുന്നത് വ്യാപകമാകുന്നു.  ഇത് ഉറപ്പിച്ചിട്ടുള്ള ഇരുമ്പ് തൂണുകൾ ഉൾപ്പെടെയാണ് മുറിച്ച് മാറ്റി കടത്തുന്നത്. കാൽനടയാത്രക്കാരും  കന്നുകാലികളും അതിവേഗ പാതയിലേക്ക് പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണ് വേലികൾ സ്ഥാപിച്ചത്. 

വേലി തകർന്നതോടെ കന്നുകാലികൾ അതിവേഗ പാതയിൽ പ്രവേശിക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്. രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) പരാതി നൽകിയിട്ടുണ്ടെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് മാസങ്ങൾക്ക് മുൻപു തന്നെ വൈദ്യുതി പോസ്റ്റുകൾ  കളവു പോയിരുന്നു. മാർച്ചിൽ ഉദ്ഘാടനം ചെയ്ത റോഡിൽ സിസിടിവി സ്ഥാപിക്കാൻ ഇനിയും ആരംഭിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com