ADVERTISEMENT

ബെംഗളൂരു∙ നഗരത്തിലെ ഭൂഗർഭജല നിരപ്പ് വീണ്ടും താഴ്ന്നിട്ടും അനധികൃതമായി കുഴൽക്കിണർ കുഴിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകം. വൈറ്റ്ഫീൽഡിൽ കഴിഞ്ഞ മാസം 27ന് അനുമതി ഇല്ലാതെ ആരംഭിച്ച കുഴൽക്കിണർ നിർമാണത്തിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ജലവിതരണ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി കുഴിക്കുന്നത് നിർത്തിവച്ചിരുന്നു. എന്നാൽ പിറ്റേദിവസം തന്നെ ഇതു പുനരാരംഭിച്ചു. നിയമലംഘനം തുടർന്നിട്ടും ഇതിന് എതിരെ പിഴ ചുമത്താനോ ഉപകരണങ്ങൾ പിടിച്ചെടുക്കാനോ അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ഭൂഗർഭ ജലത്തിൽ വൻ കുറവുണ്ടാകാൻ കുഴൽക്കിണർ നിർമാണം കാരണമായെന്ന പരാതികൾ വ്യാപകമായതോടെ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. ഭൂഗർഭ ജല ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ ജി. ജയണ്ണയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനകളും ആരംഭിച്ചിരുന്നു. എന്നാൽ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായി പരാതി ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com