നന്ദിനി പാലിന് 3 രൂപ വരെ കൂടിയേക്കും

Mail This Article
×
ബെംഗളൂരു ∙ 4 മാസത്തിനിടെ നന്ദിനി പാലിന് വീണ്ടും വില കൂട്ടാൻ ഒരുങ്ങി കർണാടക മിൽക് ഫെഡറേഷൻ (കെഎംഎഫ്). ലീറ്ററിന് 2–3 രൂപവരെ കൂട്ടാനാണ് സർക്കാരിനോട് കെഎംഎഫ് ശുപാർശ ചെയ്തിരിക്കുന്നത്. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വില കുതിച്ചുയർന്നതോടെ ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് നിയമസഭയിൽ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ് നന്ദിനി പാൽ ലീറ്ററിന് 3 രൂപ കൂട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.