ADVERTISEMENT

ബെംഗളൂരു ∙ പശ്ചിമഘട്ട പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പരിസ്ഥിതി ലോല മേഖലകളിലേക്കുള്ള ട്രെക്കിങ്ങിന് ഓൺലൈൻ ബുക്കിങ് സൗകര്യം തുടങ്ങുംവരെ പാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് കർണാടക വനംവകുപ്പ്. നിലവിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഇല്ലാത്ത കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കാണു നിയന്ത്രണം. 

കുടകിലെ പുഷ്പഗിരി വന്യജീവിസങ്കേതത്തിലെ കുമാര പർവതത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിനു സന്ദർശകരെത്തിയത് അധികൃതരെ വെട്ടിലാക്കിയിരുന്നു. 

ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തുന്നതിലൂടെ ഇത്തരം സ്ഥലങ്ങളിൽ പ്രതിദിനമെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനാകും. പശ്ചിമഘട്ട മലനിരകളിൽ മാത്രം 40 ട്രെക്കിങ് പാതകളുണ്ട്. പലയിടങ്ങളിലും വനം അധികൃതർ പാസ് മുഖേന പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com