ADVERTISEMENT

ബെംഗളൂരു∙ മൈസൂരു– ബെംഗളൂരു എക്സ്പ്രസ് വേയിലെ 6 ഇടങ്ങളിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ ക്യാമറകൾ സ്ഥാപിക്കാൻ ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) അനുമതി നൽകി. ഇതിനായി എൻഎച്ച്എഐ 3.6 കോടി രൂപ അനുവദിച്ചതായി പ്രതാപ് സിംഹ എംപി അറിയിച്ചു. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാകും ക്യാമറകൾ സ്ഥാപിക്കുക. വാഹനങ്ങൾ വേഗപരിധി കടക്കുന്നത്, ലെയ്നുകൾ പാലിക്കാത്തത്, തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങ്, ഇരുചക്ര, മുചക്ര വാഹനങ്ങൾ വിലക്ക് ലംഘിച്ച് പ്രധാന പാതയിൽ പ്രവേശിക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തും. എക്സ്പ്രസ് വേയിൽ വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പൊലീസാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com