ADVERTISEMENT

ബെംഗളൂരു ∙ സബേർബൻ റെയിൽ പദ്ധതിയുടെ നിർമാണം 2027 ഡിസംബറിൽ പൂർത്തിയാകുമെന്ന് വ്യവസായ മന്ത്രി എം.ബി.പാട്ടീൽ അറിയിച്ചു.  നിർമാണ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്തരുതെന്ന് കെറൈഡ‍ിനു നിർദേശം നൽകി. കൃത്യസമയത്ത് സബേർബൻ പാതയിൽ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിക്കബാനവാര– യശ്വന്തപുര ഇടനാഴിയുടെ നിർമാണം 2025 ജൂണിൽ പൂർത്തിയാകും. യശ്വന്തപുര–ബെന്നിഗനഹള്ളി, യെലഹങ്ക–ദേവനഹള്ളി ഇടനാഴികൾ 2026 ഡിസംബറിലും ബെംഗളൂരു സിറ്റി–യെലഹങ്ക ഇടനാഴി 2027 ഡിസംബറിലും പൂർത്തിയാക്കാനാണ് ലക്ഷ്യം.

 ഹൊസൂർ, കോലാർ, രാമനഗര, മൈസൂരു, നെലമംഗല, ചിക്കബെല്ലാപുര തുടങ്ങി സമീപ നഗരങ്ങളെ ബെംഗളൂരുവുമായി കൂട്ടിയിണക്കുന്ന പദ്ധതിക്കു 2020 ഒക്ടോബറിലാണ് കേന്ദ്രാനുമതി ലഭിച്ചത്. 6 വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കുമെന്ന് അന്നു മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 3 വർഷം കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. 15,267 കോടി രൂപയുടെ പദ്ധതിക്കായി 7438 കോടി രൂപയുടെ വായ്പ ജർമനിയിലെ കെഡബ്ല്യുഎഫ് ഡവലപ്മെന്റ് ബാങ്കിൽ നിന്നു സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com