ADVERTISEMENT

ബെംഗളൂരു ∙ ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ പാസ് ലഭിച്ചതോടെ കൊട്ടാരക്കര–ബെംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് ബത്തേരി വഴിയാക്കി മാറ്റി. ബെംഗളൂരുവിൽ നിന്നുള്ള മടക്കസർവീസ് മാനന്തവാടി വഴിയാണ്. തിരുവനന്തപുരം സ്കാനിയ ബസിന്റെ പാസാണ് കൊട്ടാരക്കര സർവീസിന് നൽകിയത്. 

ഉച്ചയ്ക്ക് 2.01ന് കൊട്ടാരക്കരയിൽ നിന്ന് പുറപ്പെട്ട് പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, കാ‍ഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, കോഴിക്കോട്, താമരശ്ശേരി, കൽപറ്റ, ബത്തേരി, മൈസൂരു വഴി രാവിലെ 6.40നു ബെംഗളൂരുവിലെത്തും. ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് വൈകിട്ട് 4.16നു പുറപ്പെട്ട് മൈസൂരു, ഗോണികൊപ്പ, കുട്ട, മാനന്തവാടി, കൽപറ്റ, കോഴിക്കോട്, പത്തനാപുരം വഴി രാവിലെ 9.45നു കൊട്ടാരക്കരയിലെത്തും.

അടിപ്പാത നിർമാണം; എറണാകുളം സൂപ്പർഫാസ്റ്റ് റദ്ദാക്കും
ബെംഗളൂരു ∙ ബെംഗളൂരു– ജൊലാർപേട്ട റൂട്ടിലെ സോമനായകനപട്ടിയിൽ അടിപ്പാത നിർമിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ പൂർണമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യും. 
∙ എറണാകുളം–എസ്എംവിടി ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12683) മാർച്ച് 11നും എസ്എംവിടി ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12684) 12നും പൂർണമായി റദ്ദാക്കി. 
∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) ഫെബ്രുവരി 27നും മാർച്ച് 12നും വഴിതിരിച്ചുവിടും. ഒരു മണിക്കൂർ വൈകി രാത്രി 9.10നു കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി, സേലം വഴിയായിരിക്കും സർവീസ്. കെആർ പുരം, വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നിവിടങ്ങളിൽ നിർത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com