ADVERTISEMENT

ബെംഗളൂരു∙ ജലക്ഷാമം രൂക്ഷമായതോടെ ഈ മാസം 31നുള്ളിൽ ടാപ്പുകളിൽ എയ്റേറ്റർ സ്ഥാപിക്കണമെന്ന് റസിഡന്റ്സ്, അപ്പാർട്മെന്റ് അസോസിയേഷനുകൾക്ക് ബെംഗളൂരു ജലഅതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) കർശന നിർദേശം നൽകി. പാലിക്കാത്തവരിൽ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കും. എയ്റേറ്ററുകൾ സ്ഥാപിച്ചാൽ ജലം കുത്തിയൊലിച്ചു പാഴാകുന്നത് 25–40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. വേനൽമഴ ലഭിക്കാതെ വന്നതോടെ കാവേരി ജലം പമ്പിങ് സമയത്തിൽ ഉൾപ്പെടെ പല മേഖലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശുദ്ധജലം കാർ കഴുകുന്നതിനും ചെടി നനയ്ക്കുന്നതിനും ഉൾപ്പെടെ ഉപയോഗിച്ച 22 പേരിൽ നിന്ന് 5000 രൂപ വീതം പിഴ ഈടാക്കി. നഗരത്തിൽ പ്രതിദിനം 1450 ദശലക്ഷം ലീറ്റർ കാവേരി ജലമാണു ബിഡബ്ല്യുഎസ്എസ്ബി വിതരണം ചെയ്യുന്നത്. ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞതോടെ കുഴൽക്കിണറുകൾ വറ്റിവരണ്ടതും ജലപ്രതിസന്ധിയുടെ ആഴം കൂട്ടി. 

വൈദ്യുതി മുടക്കവും
പതിവാകുന്നു നഗരത്തിൽ വൈദ്യുതി മുടക്കവും പതിവാണ്. പമ്പിങ് ഉൾപ്പെടെ തടസ്സപ്പെടുന്നതും  വലയ്ക്കുന്നു. കടുത്ത ചൂടിൽ എസി ഉൾപ്പെടെയുള്ളവയുടെ ഉപയോഗം വർധിച്ചതോടെ ഓവർ ലോഡിനെ തുടർന്ന് ലൈനുകൾ ട്രിപ്പാകുന്നതു വൈദ്യുതി മുടക്കത്തിന് കാരണമാകുന്നുണ്ട്. ബെസ്കോം ഹെൽപ് ലൈനിൽ പരാതി നൽകിയാലും നടപടികൾ വൈകുകയാണ്. 

തൽക്കാലം പവർകട്ട് ഇല്ല
സംസ്ഥാനത്ത് നിലവിൽ പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നു മന്ത്രി കെ.ജെ.ജോർജ്. 3 താപവൈദ്യുതി നിലയങ്ങളിൽ നിന്ന് പ്രതിദിനം 3250 മെഗാവാട്ടും ജലവൈദ്യുതി നിലയത്തിൽ നിന്ന് 1000 മെഗാവാട്ടുമാണ് ഉൽപാദിപ്പിക്കുന്നത്. വേനൽക്കാലത്തെ ആവശ്യത്തിനായി 900 മെഗാവാട്ട് വൈദ്യുതി യുപി, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങുന്നത്. 17,000 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 15,300 മെഗാവാട്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com