ADVERTISEMENT

ബെംഗളൂരു∙ തിരുവനന്തപുരത്തേക്ക് വിസ്താര എയർലൈൻസ് 2 പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു. ആദ്യ വിമാനം രാവിലെ 8.15ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10.10 ന് പുറപ്പെട്ട് 11.20ന് ബെംഗളൂരുവിൽ എത്തും. രണ്ടാം വിമാനം രാവിലെ 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7.15ന് ബെംഗളൂരുവിൽ എത്തും. തിരികെ രാത്രി 10.40ന് പുറപ്പെട്ട് 11.40ന് തിരുവനന്തപുരത്ത് എത്തും. ഇതോടെ തിരുവനന്തപുരം–ബെംഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസുകളുടെ എണ്ണം പത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com