ADVERTISEMENT

ബെംഗളൂരു∙ ഷർ‌ട്ടിന്റെ ബട്ടൺ ശരിയായി ധരിക്കാത്ത യുവാവിന്  മെട്രോയിൽ യാത്ര നിഷേധിച്ചതിൽ പ്രതിഷേധം വ്യാപിക്കുന്നു. ജോലിസ്ഥലത്തേക്കു പോകാൻ രാവിലെ ദൊഡ്ഡക്കല്ലസന്ദ്ര മെട്രോ സ്റ്റേഷനിലെത്തിയ യുവാവിനോടാണ് ബട്ടൺസ് ശരിയായി ധരിച്ചെത്താൻ നിർദേശിച്ചത്. യുവാവിനെ സ്റ്റേഷനു പുറത്തേക്കു മാറ്റി നിർത്തിയതോടെ സഹയാത്രക്കാർ പ്രതിഷേധിച്ചു.

എന്നാൽ മദ്യപിച്ചെന്ന സംശയത്തിലാണു യുവാവിനെ തടഞ്ഞതെന്നും തെറ്റിദ്ധാരണ മാറിയതോടെ യാത്ര ചെയ്യാൻ അനുവദിച്ചതായും  മെട്രോ റെയിൽ കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മുഷിഞ്ഞ വസ്ത്രം ധരിച്ച കർഷകനെ മെട്രോയിൽ കയറ്റാതിരുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഫെബ്രുവരിയിൽ വിശദീകരണം തേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com