ADVERTISEMENT

ബെംഗളൂരു ∙ കാലവർഷത്തിനു മുൻപേ, നഗരറോഡുകളിലെ അപകടക്കുഴികൾ അടയ്ക്കാനായി ബിബിഎംപി പ്രത്യേക ദൗത്യ സേനയെ നിയോഗിക്കും. 5,500 കുഴികളാണ് ഉടനടി നികത്താനുള്ളത്. ബിബിഎംപിയുടെ 8 സോണുകൾ കേന്ദ്രീകരിച്ചാണു ദൗത്യസേന പ്രവർത്തിക്കുക. കുഴികൾ നികത്തുന്നതിനൊപ്പം വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. കഴിഞ്ഞ ദിവസം നഗരത്തിൽ വെള്ളക്കെട്ടുണ്ടായ മേഖലകളിൽ നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന് നിർദേശം നൽകിയത്.

പ്രധാന റോഡുകൾക്കൊപ്പം ഇടറോഡുകളിലെ കുഴികളും നികത്തും. റോഡുകളിലെ കുഴികളിൽ വീണുള്ള അപകടങ്ങൾ ഓരോ വർഷവും വർധിക്കുന്നത് ബിബിഎംപിയുടെ കെടുകാര്യസ്ഥത കാരണമാണെന്ന വിമർശനം സർക്കാരിനു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.നിശ്ചിത സമയപരിധിക്കുള്ളിൽ കുഴിയടയ്ക്കുന്നതു തീരാത്തതിനെ തുടർന്ന് 12 എൻജിനീയർമാരെ ബിബിഎംപി കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തിരുന്നു.


എന്ന് തീരും ഈജിപുര–കോറമംഗല മേൽപാലം?
ഈജിപുര–കോറമംഗല കേന്ദ്രീയ സദൻ മേൽപാല നിർമാണം വൈകുന്നതിൽ കരാർ കമ്പനിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകി ബിബിഎംപി. പുതിയ കമ്പനി 6 മാസത്തിനിടെ 4% പ്രവൃത്തികൾ മാത്രമാണു പൂർത്തിയാക്കിയത്.15 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു കരാർ.2017ലാണ് ഈജിപുര ശ്രീനിവാഗിലു ജംക്‌ഷൻ മുതൽ കോറമംഗല കേന്ദ്രീയ സദൻ വരെ നീളുന്ന 2.5 കിലോമീറ്റർ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2 വർഷത്തിന് ശേഷം, കരാർ കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽപെട്ടതോടെ നിർമാണം നിലയ്ക്കുകയായിരുന്നു. 203 കോടിരൂപ നിർമാണച്ചെലവ് പ്രതീക്ഷിച്ച പാലത്തിന്, 7 വർഷങ്ങൾ ശേഷം 141 കോടിരൂപ കൂടി അധികമായി അനുവദിച്ചാണു പുതിയ കമ്പനിക്കു കരാർ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com