ADVERTISEMENT
ചെന്നൈ ∙ പുഴൽ ജയിലിലുള്ള 30 ജയിൽപ്പുള്ളികൾക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മറ്റുള്ളവരെ ജയിലിൽ തന്നെ ഐസലേറ്റ് ചെയ്തതായും ജയിൽ അധികൃതർ അറിയിച്ചു. കോവിഡ് സംശയത്തെ തുടർന്നു കടലൂർ, തിരുച്ചിറപ്പള്ളി ജയിലുകളിൽ കഴിയുന്ന 90 പേരുടെ സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനമാണു പ്രതികൾക്കു രോഗം സ്ഥിരീകരിക്കുന്നത്. സേലത്ത് അറസ്റ്റിലായ ലൈംഗിക പീഡനക്കേസ് പ്രതിക്കു വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതെ തുടര്‍ന്നു പ്രതിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസുകാരെ ക്വാറന്റീനിലാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com