ADVERTISEMENT
ചെന്നൈ∙ വീട്ടുവാടക ഈടാക്കാൻ ഉടമ പൊലീസ് സഹായത്തോടെ ഭീഷണിപ്പെടുത്തിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പുഴൽ ബാലവിനായകപുരം കോവിൽ സ്ട്രീറ്റ് നിവാസിയും കൂലിത്തൊഴിലാളിയുമായ ശ്രീനിവാസൻ (40) ആണ് ജീവനൊടുക്കിയത്.   മാസങ്ങളായി ശ്രീനിവാസൻ വാടക നൽകുന്നില്ലെന്നും മദ്യപിച്ചു ശല്യമുണ്ടാക്കുന്നതായും കാണിച്ച് വീട്ടുടമ രാജേന്ദ്രൻ പുഴൽ പൊലീസിൽ പരാതി നൽകിയിരുന്നു. വാടക ചോദിക്കാൻ വീട്ടിലെത്തിയ തന്നെ ശ്രീനിവാസൻ അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്.

പരാതി അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തി മടങ്ങിയതിനു പിന്നാലെ ശ്രീനിവാസൻ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
അയൽക്കാർ ചേർന്നു കിൽപോക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
 പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയപ്പോൾ ശ്രീനിവാസൻ മദ്യലഹരിയിലായിരുന്നെന്നും പിറ്റേന്നു സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു മടങ്ങുക മാത്രമാണു ചെയ്തതെന്നും പുഴൽ ഇൻസ്‌പെക്ടർ ബെൻസൺ പറഞ്ഞു. ഇയാൾക്കെതിരെ സ്ത്രീകളെ ഉപദ്രവിച്ചതിന് കേസുണ്ടെന്നു പൊലീസ് പറഞ്ഞു.

എന്നാൽ പൊലീസും രാജേന്ദ്രനും ചേർന്നു മർദിച്ചതിൽ മനംനൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു ശ്രീനിവാസൻ ആശുപത്രിയിൽവച്ചു പറയുന്ന വിഡിയോ സഹോദരൻ പുറത്തുവിട്ടു. പൊലീസ് ഉദ്യോഗസ്ഥനും, ഉടമയ്ക്കും എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ ഇൻസ്‌പെക്ടർ ബെൻസണെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com